ന്യൂഡൽഹി ∙ ഫ്രാൻസുമായി ചേർന്ന് വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ എക്റ്റെൻഡഡ് റേഞ്ച് (ഹാമർ) സ്മാർട്ട് മിസൈലുകൾ നിർമിക്കുന്നത്. ഇതു സംബന്ധിച്ച സംയുക്ത സംരംഭ സഹകരണ കരാറിൽ ഇരു സ്‌ഥാപനങ്ങളും ഒപ്പുവച്ചു. ഈ വർഷം ഫെബ്രുവരി 11ന് ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ കരാർ.
- Also Read പ്രണയം വീട്ടുകാർ എതിർത്തു, പിന്നാലെ പാക്ക് അതിര്‍ഥി കടന്നു; ഒളിച്ചോടിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി
കരാർപ്രകാരം മിസൈൽ നിർമാണത്തിന് ബെലിനും സെഡിനും 50% വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. മിസൈലിന്റെ 60 ശതമാനവും ഇന്ത്യൻ നിർമിത ഭാഗങ്ങളായിരിക്കും. ഹാമർ മിസൈലുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഇതിനു കീഴിലാകും നടത്തുക. വ്യോമസേന ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാൽ നേവൽ വിമാനങ്ങളിലും പുതിയ ഹാമർ മിസൈലുകൾ ഘടിപ്പിക്കും.
- Also Read ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി; സന്ദർശനം റദ്ദാക്കുന്നത് ഈ വർഷം മൂന്നാം തവണ
പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് മേയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന ഈ ഫ്രഞ്ച് നിർമിത ആയുധം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഗൽവാൻ സംഘർഷത്തെ തുടർന്ന് 2020-ൽ ചൈനയുമായുള്ള സംഘർഷത്തിനിടെ, ഇന്ത്യ ഈ ആയുധ സംവിധാനം അടിയന്തര സംഭരണ മാർഗത്തിലൂടെ ഓർഡർ ചെയ്തിരുന്നു.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
India-France Missile Deal: HAMMER missiles are set to be manufactured in India in collaboration with France. This partnership between Bharat Electronics Limited and Safran Electronics & Defense aims to produce highly agile, modular, and extended-range missiles for the Indian Air Force\“s Rafale fighter jets and the Indian Navy. The manufacturing of these missiles will strengthen India\“s defense capabilities. |