search

‘എന്നു പോകാൻ സാധിക്കുമെന്നു പോലും അറിയിക്കുന്നില്ല’; വിമാന സര്‍വിസുകള്‍ താളംതെറ്റി, നെടുമ്പാശേരിയിൽ കുടുങ്ങി ഉംറ തീര്‍ഥാടകര്‍

Chikheang 2025-11-25 17:21:23 views 490
  



കൊച്ചി ∙ ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് വിമാന സര്‍വിസുകള്‍ താളം തെറ്റിയതോടെ നെടുമ്പാശേരിയിൽ കുടുങ്ങി 187 ഉംറ തീര്‍ഥാടകര്‍. ഇന്നലെ വൈകിട്ട് 5.45ന് കൊച്ചിയിൽ നിന്ന് ജിദ്ദയ്ക്ക് പോകേണ്ടിയിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം കുടുങ്ങുകയായിരുന്നു. രാത്രി 1 മണി വരെ വിമാനത്താവളത്തിൽ തുടർന്ന തങ്ങളോട് എന്നു പോകാൻ സാധിക്കുമെന്ന കാര്യം പോലും അറിയിച്ചില്ല എന്ന് സംഘം പറഞ്ഞു. സംഘത്തിലുള്ള 187 പേരും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിധ ലോഡ്ജുകളിലാണ് ഇപ്പോഴുള്ളത്. ആകാശയുടേയും ഇൻഡിഗോയുടെയും ഓരോ വിമാനങ്ങൾ ഇന്നലെ റദ്ദാക്കിയിരുന്നു.

  • Also Read ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: അഗ്നിപർവതചാരം ഇന്ത്യയിലേക്ക്; വ്യോമഗതാഗതം ആശങ്കയിൽ   


‘‘5.45നു പോകേണ്ടിയിരുന്ന വിമാനമാണ്. 5.40നാണ് ഇത് റദ്ദാക്കിയെന്ന് അറിയിച്ചത്. വിമാനം റദ്ദാക്കി, തിരിച്ചു പൊയ്ക്കോളൂ എന്നാണ് അവർ പറഞ്ഞത്. 187 പേരിൽ 150ലധികം പേരും സ്ത്രീകളും പൊടിക്കുഞ്ഞുങ്ങളുമൊക്കെയാണ്. വെളുപ്പിന് 1 മണി വരെ ഞങ്ങൾ എയർപോർട്ടിൽ കാത്തിരുന്നു. എന്നാൽ വേറെ വിമാനം ശരിയാക്കുമെന്നോ എപ്പോൾ പോകാമെന്നോ ഒന്നും ആരും പറഞ്ഞില്ല. ഒരു ഗ്ലാസ് വെള്ളം പോലും തരാൻ അവർ തയാറായില്ല. ബോർഡിങ് പാസുമെടുത്ത് യാത്രക്ക് തയാറായി നിൽക്കുന്നവരെ വിമാനം റദ്ദാക്കിയാൽ നോക്കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ അവരൊന്നും പറയുന്നില്ല’’ –യാത്രാ സംഘത്തിന് നേതൃത്വം നൽകുന്ന അബ്ദുൾ ലത്തീഫ് പറഞ്ഞു.  

  • Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’   


തങ്ങൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. മക്ക, മദീന എന്നിവിടങ്ങളിൽ മുറിയെടുത്തിരുന്നു. പോകാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പണവും നഷ്ടപ്പെടും. വിമാന ടിക്കറ്റ് തിരികെ തരണമെന്നല്ല, പകരം വിമാനം ഏർപ്പാടാക്കണമെന്നാണ് ആവശ്യമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ചാര മേഘപടലം രാജ്യത്തെ പല വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവിസുകളെ ബാധിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ നാലു വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടും.
    

  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Umrah Pilgrims Stranded at Kochi Airport: This happened due to flight disruptions following the Ethiopia volcano eruption. The flight cancellations have left many, including women and children, in a difficult situation, awaiting further arrangements from the airlines.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1510K

Credits

Forum Veteran

Credits
150147

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com