തൃശൂർ∙ മുണ്ടൂർ ശങ്കരംകണ്ടത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read കത്തിക്കുത്ത് കണ്ട് ആദ്യം ഓടിയെത്തിയത് അഭിജിത്തിന്റെ അമ്മ; ഹിമാചലിൽനിന്ന് ബൈക്കിൽ കഞ്ചാവ് എത്തിച്ച ‘റൈഡർ’
അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയുടെ (77) മരണമാണ് മകളും കാമുകനും ചേർന്നു നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ തങ്കമണിയെ മരിച്ച നിലയിൽ കണ്ടത്തിയത്.
Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’
സംഭവത്തിൽ മകൾ സന്ധ്യ (45), കാമുകനും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ പിടിച്ച് തള്ളിയപ്പോൾ വീണതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Mundur Murder: Thrissur murder case reveals a shocking crime. An elderly woman was murdered by her daughter and her boyfriend, leading to their arrest.