ന്യൂയോർക്ക് ∙ ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകനുമായ ജിമ്മി ക്ലിഫ് (81) അന്തരിച്ചു. ബോബ് മാർലിക്കൊപ്പം റെഗ്ഗെ സംഗീതത്തെ ലോകവേദിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ജയിംസ് ചേംബേഴ്സ് എന്നായിരുന്നു യഥാർഥ പേര്. 1972 ൽ പുറത്തിറങ്ങിയ ‘ദ് ഹാർഡർ ദെ കം’ എന്ന സിനിമയിൽ അഭിനയിച്ചതോടെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായി.
- Also Read റിബൽ ആകാൻ ജഷീർ ഇല്ല, പത്രിക പിൻവലിച്ചു; കെ.സി.വേണുഗോപാൽ ചൊവ്വാഴ്ച വയനാട്ടിൽ
മെനി റിവേഴ്സ് ടു ക്രോസ്, യു കാൻ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ചിലതാണ്. വിയറ്റ്നാം യുദ്ധത്തിനെതിരെ ജിമ്മി എഴുതിയ ‘വിയറ്റ്നാം’ എന്ന ഗാനത്തെ ബോബ് ഡിലൻ എക്കാലത്തെയും മികച്ച പ്രതിഷേധ ഗാനം എന്നാണു വിശേഷിപ്പിച്ചത്. 2 ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. ജമൈക്കൻ സർക്കാർ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് മെറിറ്റ്’ നൽകി ആദരിച്ചിരുന്നു. English Summary:
Remembering Jimmy Cliff: Reggae Legend Jimmy Cliff Passes Away at 81, Global Music Mourns |