deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

റിബൽ ആകാൻ ജഷീർ ഇല്ല, പത്രിക പിൻവലിച്ചു; കെ.സി.വേണുഗോപാൽ ചൊവ്വാഴ്ച വയനാട്ടിൽ

Chikheang Yesterday 07:51 views 868

  



കല്‍പറ്റ ∙ തദ്ദേശതിരഞ്ഞെടുപ്പിൽ വയനാട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി വിമതനായി മത്സരരംഗത്തു വന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ഡിസിസി ഓഫിസിൽ പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പത്രിക പിൻവലിച്ചത്. ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കാനായിരുന്നു നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്.

  • Also Read റെയിൽവേ സ്‌റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ചു; ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമം, പ്രതി പിടിയിൽ   


പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയ നേതാക്കൾ ജഷീറിനോട് സംസാരിച്ചിരുന്നു. തനിക്ക് ചില മുറിവുകളുണ്ടായെന്നും എന്നാല്‍ പാര്‍ട്ടിക്ക് മുറിവുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും പത്രിക പിൻവലിച്ച ശേഷം ജഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീർ.

രണ്ട് തവണ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഷീറിന് മൂന്നാം തവണയും അവസരം നല്‍കാത്തതാണ് വിമതനായി രംഗത്തുവരാൻ ഇടയാക്കിയത്. സ്ഥാനാർഥി നിർണയത്തിൽ ആദ്യഘട്ടത്തിൽ തോമാട്ടുചാൽ ഡിവിഷനിൽനിന്നും ജഷീറിനെ പരിഗണിച്ചിരുന്നെങ്കിലും ഈ സീറ്റ് കോൺഗ്രസ് മുസ്‌ലിം ലീഗിന് വിട്ടുനൽകുകയായിരുന്നു. ഔദ്യോഗിക സ്ഥാനാർഥി വി.എന്‍ ശശീന്ദ്രനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും ജഷീർ പറഞ്ഞു.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ചൊവ്വാഴ്ച വയനാട്ടിൽ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് മാനന്തവാടി നിയോജകമണ്ഡലത്തിലെ വെള്ളമുണ്ടയിലും മൂന്നിന് ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയിലും വൈകിട്ട് നാലിന് കല്‍പറ്റ നിയോജകമണ്ഡലത്തിലെ വടുവഞ്ചാലിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. English Summary:
Wayanad: Jasheer Pallivayal Withdraws Rebel Candidacy in Wayanad; K.C. Venugopal to Lead UDF Campaign
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128251