തിരുവനന്തപുരം∙ തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരചിത്രം പൂര്‍ണമായി തെളിഞ്ഞപ്പോള്‍ ഇരുമുന്നണികള്‍ക്കും വിമത ഭീഷണി. എല്‍ഡിഎഫിനെതിരെയാണ് ശക്തരായ വിമതസ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂര്‍, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് വിമതഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വം അവസാനനിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
- Also Read പി.മോഹനൻ കേരള ബാങ്ക് പ്രസിഡന്റ്; ടി.വി. രാജേഷ് വൈസ് പ്രസിഡന്റാകും
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കെതിരേ ആരോപണം ഉന്നയിച്ചാണ് ഉള്ളൂരില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും മത്സരരംഗത്തുള്ളത്. വാഴോട്ടുകോണം വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റി അംഗം കെ.വി. മോഹനനും കാച്ചാണിയില്‍ നെട്ടയം സതീഷും വിഴിഞ്ഞത്ത് എന്‍.എ.റഷീദും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
- Also Read പെൺമക്കൾ പോലും കൈവിട്ടു; അളിയന്മാർ എവിടെ? ‘നാരീശക്തി’യുടെ പ്രതികാരമേറ്റ് ലാലു കുടുംബം; എന്നു തീരും ‘ജംഗിൾ രാജ്’ ശാപം?
യുഡിഎഫിനും കോര്‍പറേഷനില്‍ നാലിടത്താണ് വിമത ശല്യമുള്ളത്. പൗണ്ട് കടവില്‍ സുധീഷ് കുമാര്‍, പുഞ്ചക്കരിയില്‍ മുന്‍ കൗണ്‍സിലര്‍ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സിസൈന്‍ ഹുസൈന്‍ എന്നിവരാണ് പത്രിക നല്‍കിയത്. പൗണ്ടുകടവില്‍ ലീഗും പുഞ്ചക്കരിയില്‍ ആര്‍എസ്പിയുമാണ് മത്സരിക്കുന്നത്. ഇതിനു പുറമേ സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അഞ്ച് സീറ്റില്‍ മത്സരിക്കുന്നുണ്ട്.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
കേരള കോണ്‍ഗ്രസ് (എം) മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിജയമൂര്‍ത്തി ആണ് വിഴിഞ്ഞം വാര്‍ഡിലെ കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥി. പോര്‍ട്ട് വാര്‍ഡില്‍ പാര്‍ട്ടി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പെരേരയും പാളയത്ത് നിര്‍മല തോമസും കഴക്കൂട്ടത്ത് കോണ്‍ഗ്രസിന്റെ കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം എ.എം. ഹുസൈനും സൈനിക സ്‌കൂള്‍ വാര്‍ഡില്‍ കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് തെക്കേവീട്ടില്‍ സുജിത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം മത്സരിക്കുന്നു. English Summary:
Rebel Candidates in Thiruvananthapuram Corporation Elections: Thiruvananthapuram Corporation elections are facing rebel threats from both LDF and UDF candidates. The CPM and Congress parties are working to mitigate the impact of these independent candidates. |