ബെംഗളൂരു∙ നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂ അംഗമായ 26കാരിയെ ബലാത്സംഗം ചെയ്ത് പൈലറ്റ്. സംഭവത്തിൽ 60കാരനായ പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്തത്.
Also Read ബണ്ടി ചോർ കൊച്ചിയിൽ, ഹൈക്കോടതിയിൽ കേസുണ്ടെന്ന് വിശദീകരണം; തടഞ്ഞുവച്ച് റെയിൽവേ പൊലീസ്
നവംബർ 18ന് ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്നാണ് ചാർട്ടേഡ് വിമാനത്തിൽ പ്രതിയായ രോഹിത് ശരൺ മറ്റൊരു പൈലറ്റിനും അതിജീവിതയ്ക്കും ഒപ്പം ഹോട്ടലിൽ വിശ്രമത്തിനായി മുറിയെടുത്തത്. നവംബർ 19ന് പുട്ടപർത്തിയിലേക്കു മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുകവലിക്കാൻ വേണ്ടി പുറത്തുപോകുന്നതിനിടെ ഹോട്ടൽ മുറിക്ക് സമീപം കൊണ്ടുപോയി രോഹിത് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം
നവംബർ 20ന് ബീഗംപേട്ടിൽ തിരിച്ചെത്തിയപ്പോൾ, യുവതി ഉടൻ തന്നെ മാനേജ്മെന്റിനെ സമീപിക്കുകയും ഹൈദരാബാദ് ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (ബലാത്സംഗ കുറ്റകൃത്യം) സെക്ഷൻ 63 പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി കേസ് ബെംഗളൂരു ഹലസുരു പൊലീസിന് കൈമാറിയിട്ടുണ്ട്.
‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
English Summary:
Cabin Crew Member Reports Assault by Pilot in Bengaluru: 60-year-old pilot is accused of raping a 26-year-old cabin crew member in a Bengaluru hotel. The case has been registered and is under investigation.