search

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; കൊടി പുറത്തിറക്കി, പേര് പിന്നീട്

cy520520 1 hour(s) ago views 973
  



ചെന്നൈ∙ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴി വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. പേര് പിന്നീടു പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്തെ പശുംപൊന്നിൽ ജയലളിത ജന്മവാർഷിക സമ്മേളനത്തിലാണു പ്രഖ്യാപനം നടത്തിയത്. പാർട്ടി കൊടിയും പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കൊടിയിൽ സി.എൻ.അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്.  
What you should read next

  • ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ് Latest News
      

         
    •   
         
    •   
        
       


‘‘നമ്മൾ പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഞങ്ങൾ പുതിയൊരു പാർട്ടി രൂപികരിക്കാൻ പോകുന്നു’’, ശശികല പറഞ്ഞു. ദരിദ്രർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി പാർട്ടി പ്രവർത്തിക്കു‌മെന്നും ശത്രുക്കളെയും രാജ്യദ്രോഹികളെയും വേരോടെ പിഴുതെറിയുമെന്നും അവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും ശശികല പറഞ്ഞു. അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ അയോഗ്യതയുള്ളതിനാൽ ശശികലയ്ക്കു മത്സരിക്കാനാകില്ല. അണ്ണാഡിഎംകെ വോട്ടുകൾ ചോർത്തുമെന്നതിനാൽ ശശികലയുടെ നീക്കം എൻഡിഎക്കു തിരിച്ചടിയാണ്.  
JUST IN


  • 45 SECONDS AGO   പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; കൊടി പുറത്തിറക്കി, പേര് പിന്നീട് Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
V.K. Sasikala Announces New Political Party: Sasikala new party has been announced by the former aide of J. Jayalalithaa, a move set to create a new chapter in Tamil Nadu politics. The party, whose flag features Annadurai, MGR, and Jayalalithaa, will contest in assembly elections and is expected to split the AIADMK\“s traditional vote base.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162864