deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്‌ക്കെടുത്ത് നൽകും, ഭക്ഷണത്തിന് ഇന്ദിര കന്റീൻ; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

LHC0088 Yesterday 21:51 views 633

  



കൊച്ചി ∙ എല്ലാവർ‍ക്കും വീട്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തുടങ്ങിയ ജനകീയ വിഷയങ്ങൾ മുൻനിർത്തി തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ആശാ വർക്കർമാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകുമെന്നും അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതാണ് പ്രകടനപത്രിക. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടന പത്രിക അവതരിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഘടകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, എ.എൻ.രാജൻ ബാബു, മാണി സി.കാപ്പൻ, ജി.ദേവരാജൻ തുടങ്ങിയവരും പങ്കെടുത്തു.  

  • Also Read ആന്തൂരിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി, ഒരാൾ പിന്മാറി; എൽഡിഎഫിന് അഞ്ചിടത്ത് എതിരില്ലാതെ ജയം   


പ്രധാന വാഗ്ദാനങ്ങൾ

∙ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ എല്ലാവർഷവും മസ്റ്ററിങ്, പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ രണ്ടു വർഷത്തിലൊരിക്കൽ എന്ന രീതിയിലേക്കു മാറ്റം വരുത്തും.
∙ ആശ്രയ 2.0: എൽഡിഎഫ് സർക്കാർ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.
∙ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാൻ പ്രത്യേക കർമ്മ പദ്ധതി.
∙ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഇന്ദിര കന്റീൻ പോലുള്ള മികച്ച കന്റീനുകൾ സ്ഥാപിക്കും.
∙ കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്‌ക്കെടുത്ത് നൽകും.
∙ ഭവന പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഗ്രാമസഭകൾ വഴി പ്രാദേശികമായി കണ്ടെത്തും.
∙ വാടക വീടുകളിൽ താമസിക്കുന്നവർക്ക് രേഖകളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക ക്യാംപെയ്‌ൻ
∙ തൊഴിലുറപ്പ് പദ്ധതികൾ (മഹാത്മാഗാന്ധി, അയ്യങ്കാളി) കൂടുതൽ കാര്യക്ഷമമാക്കും; മുള, വൃക്ഷം വച്ചുപിടിപ്പിക്കൽ, ക്ഷീരവികസനം, ഭവനനിർമാണം എന്നിവ ഉൾപ്പെടുത്തി പരിഷ്‌കരിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുല്യമായി 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും.
∙ യുവശക്തി നാടിന്റെ സമ്പത്ത്: യുവാക്കൾക്ക് പ്രത്യേക ഘടക പദ്ധതി, പ്രത്യേക ഫണ്ട് നീക്കിവച്ച് തൊഴിൽ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ലക്ഷ്യമിടും.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക കർമ പരിപാടി.

∙ വിധവകൾക്ക് വനിതാഘടക പദ്ധതിയിൽ 3 ശതമാനം അധികം ഫണ്ട് വിഹിതം വർധിപ്പിക്കും.
∙ ജോലി ചെയ്യുന്ന അമ്മമാർക്ക് ഡേ-കെയർ സൗകര്യത്തോടെ പിന്തുണ നൽകാൻ എല്ലാ കോർപറേഷൻ വാർഡുകളിലും അർബൻ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും.
∙ സ്ത്രീകൾക്ക് സുരക്ഷയും ശുചിത്വവും ഉറപ്പാക്കി ട്രാൻസിറ്റ് പോയിന്റുകളിലും മാർക്കറ്റുകളിലും പിങ്ക് വാഷ്‌റൂമുകൾ സ്ഥാപിക്കും.
∙ വനിതാ സംരംഭകർക്കായി സീഡ് ഫണ്ടിങ്, ഇ-കൊമേഴ്‌സ് എന്നിവ നൽകാൻ വനിതാ സംരംഭക ഫണ്ട് ആരംഭിക്കും.
∙ ശിശുക്ഷേമത്തിനായി സിക്കിം മാതൃകയിൽ ചൈൽഡ് എംപവർമെന്റ് സെന്റർ തുടങ്ങും.
∙ 6 മാസം പ്രായമായ കുട്ടികൾക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ക്രഷുകളും, നഴ്‌സറികളും സ്ഥാപിക്കും.
∙ വയോജനക്ഷേമത്തിനായി പ്രത്യേക പരിപാടി. പകൽ വീട്, മാനസികോല്ലാസ കേന്ദ്രങ്ങൾ വിപുലീകരിക്കും.
∙ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വയോജന പാർക്കുകൾ, പകൽ വീടുകൾ, ഫിറ്റ്‌നസ് സെൻ്ററുകൾ എന്നിവ ഒരുക്കും.
∙ പട്ടികജാതി/പട്ടികവർഗ്ഗ വികസനം മികവോടെ നടപ്പാക്കും, യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ ലഭ്യത എന്നിവയ്ക്ക് ഊന്നൽ.
∙ പ്രവാസികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി സംരംഭ പദ്ധതി തയാറാക്കും.
∙പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും.
∙ അമീബിക് മസ്‌തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, കോളറ എന്നിവ പടർന്നുപിടിക്കുന്നത് തടയാൻ ശുചീകരണം ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്ക്വാഡ് രൂപീകരിക്കും.
∙ ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിർമാർജന സംവിധാനങ്ങൾ കാര്യക്ഷമമാക്കും.
∙ 100% വീടുകളിൽ നിന്നും ബയോ വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും.

∙ തെരുവു നായ പ്രശ്‌നങ്ങളിൽ നിന്നും ശാശ്വത പരിഹാരം.

∙ മാംസ മാലിന്യ നിർമാർജനത്തോടൊപ്പം എബിസി (അനിമൽ ബർത്ത് കൺട്രോൾ) കർശനമായി നടപ്പിലാക്കും.
∙ വാർഡുകൾ തോറും മാസത്തിലൊരിക്കൽ വന്ധ്യംകരണത്തിനും വാക്‌സിനേഷൻ ഡ്രൈവുകൾക്കുമായി ഒരു മൊബൈൽ എബിസി യൂണിറ്റ് സ്ഥാപിക്കും.
∙ ആവശ്യമുള്ള എല്ലാ ഇടങ്ങളിലും ഡോഗ് ഷെൽട്ടറുകൾ ആരംഭിക്കും.
∙ റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്‌മ ചെയ്യും.
∙ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആധുനിക അറവുശാലകൾ സ്ഥാപിക്കും, പരിശോധനകൾ കർശനമാക്കും.
∙ ഗാർഹിക കൊലപാതകങ്ങളുടെ പ്രധാന കാരണമായ മാനസികാരോഗ്യ തകർച്ച പരിഹരിക്കാൻ സോഷ്യൽ വർക്ക് പ്രഫഷണലുകളുടെ നേതൃത്വത്തിൽ നടപടികൾ.

∙ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫർട്ട് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കും. ശുചിത്വവും സൗകര്യങ്ങളും വർധിപ്പിക്കും. ഷി-ടോയ്‌ലറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വർധിപ്പിക്കും.
∙ പൊതുശ്മശാനങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കും. ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ കഴിയുന്ന തരത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കും.
∙ പൈപ്പുകൾ പൊട്ടി കുടിവെള്ളം നിലയ്ക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ടാസ്ക്‌ ഫോഴ്സ് രൂപീകരിക്കും.
∙ നഗരത്തിൽ വെള്ളക്കെട്ട് തടയാൻ പ്രത്യേക കർമപദ്ധതി. ഓപ്പറേഷൻ അനന്ത മോഡൽ നടപ്പിലാക്കും.
∙ 48 മണിക്കൂറിനുള്ളിൽ റോഡിലെ കുഴികൾ നികത്താനുള്ള എമർജൻസി ടീം സജ്ജമാക്കും.
∙ ഓട്ടോ ഡ്രൈവർമാർക്കും മറ്റ് ഗിഗ് തൊഴിലാളികൾക്കുമായി ഓരോ 5 കിലോമീറ്ററിലും ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റുകൾ, കുടിവെള്ളം, ചാർജിങ് പോയിന്റുകൾ എന്നിവയുള്ള വിശ്രമ-റീചാർജ് കേന്ദ്രങ്ങൾ ആരംഭിക്കും.
∙ ഇലക്ട്രിക് വെഹിക്കിൾസ്: ഹൈവേകൾക്ക് സമീപമുള്ള വാർഡുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
∙ ക്ലാസ് 5 മുതൽ 10 വരെയുള്ള വിദ്യാർഥികൾക്കായി അടിസ്ഥാന ‘എഐ ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സ്’ നൽകുന്ന ലേണിങ് സെന്ററുകൾ
∙ ഷി-സ്‌പോർട്‌സ് സെന്ററുകൾ ആരംഭിക്കും.
∙ ഫാം, കൊയ്ത്ത് നടക്കുന്ന പാടങ്ങൾ, മത്സ്യത്തൊഴിലാളി മേഖല എന്നിവിടങ്ങളിൽ ലോക്കൽ ടൂറിസം പരിപോഷിപ്പിക്കും.
  English Summary:
UDF Manifesto: UDF Manifesto focuses on providing housing for low-income groups. The manifesto promises initiatives like Indira Canteen for affordable food and rental assistance programs, with emphasis on inclusive development, welfare schemes, and infrastructure improvements for all residents of Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124853
Random