കൊച്ചി∙ കൊച്ചിയിൽ രണ്ടുകോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി സ്ത്രീ അടക്കം നാലുപേർ പിടിയിൽ. ആന്ധ്രയിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്സൈസ് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മട്ടമ്മലിലെ ലോഡ്ജിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
- Also Read സ്കൂട്ടറിലെത്തും, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്യും; സിസിടിവി തെളിവായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി എന്നിവരാണ് ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. കേരളത്തിൽ വിൽപന നടത്തുന്നതിനായാണ് കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവർ ഇത് വാങ്ങാൻ എത്തിയത്.
- Also Read കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തിവീശി പൊലീസ്; ഇരുപതിലേറെ പേർ ആശുപത്രിയിൽ
രാജ്യാന്തര മാർക്കറ്റിൽ രണ്ടു കോടിയിലേറെ വില വരുന്നതാണ് പിടികൂടിയ ലഹരി മരുന്ന്. ഇത് ആദ്യമായല്ല ഇവർ ലഹരിഇടപാടിനായി എത്തുന്നത് എന്നാണ് വിവരം. പിടികൂടിയവരുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചതിൽ നിന്നും നേരത്തെയും പലതവണ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായി. ലഹരി വാങ്ങുന്നതിനായി കൊച്ചി സ്വദേശികളെ അയച്ച സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്സൈസ് അന്വേഷണം ആരംഭിച്ചു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Kochi Drug Arrest: Four individuals, including Odisha natives and Kochi residents, have been arrested in a massive hashish oil seizure worth over two crore rupees in Kochi. The Excise Department is investigating the mastermind behind this major drug bust. |