deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ജീവിച്ചത് അംബേദ്കറുടെ ആശയങ്ങൾക്കനുസരിച്ച്’; ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ അമ്മ

cy520520 2025-10-2 11:21:03 views 1265

  



ന്യൂ‍ഡൽഹി∙ അമരാവതിയിൽ നടത്തുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്‌യുടെ മാതാവ് ഡോ.കമൽതായ് ഗവായ്‌. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്തയെ തുടർന്നുണ്ടായ വിമർശനങ്ങൾ കണക്കിലെടുത്ത് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചെന്നു ഡോ.കമൽതായ് ഗവായ്‌ കത്തിലൂടെ അറിയിച്ചു.


‘‘പരിപാടിയുടെ വാർത്ത പുറത്തുവന്നയുടൻ, എനിക്കു നേരെയും അന്തരിച്ച എന്റെ ഭർത്താവ് ദാദാസാഹേബ് ഗവായിക്കും നേരെ നിരവധി പേർ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാൻ തുടങ്ങി. ഞങ്ങൾ ഡോ.ബി.ആർ.അംബേദ്കറുടെ ആശയങ്ങൾക്കനുസരിച്ചാണു ജീവിതം നയിച്ചത്.


ദാദാസാഹേബ് ഗവായ് തന്റെ ജീവിതം അംബേദ്കറൈറ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ച വ്യക്തിയാണ്. വ്യത്യസ്ത ആശയധാരകളുള്ള ഒരു വേദിയിൽ നമ്മുടെ ആശയം പങ്കുവെക്കുന്നതു പ്രധാനമാണ്, അതിന് ധൈര്യവും വേണം. ഒക്ടോബർ 5 ന് നടക്കുന്ന ആർഎസ്എസ്. പരിപാടിയിൽ ഞാൻ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ, അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുമായിരുന്നു’’– കമൽതായ് ഗവായ്‌ കത്തിൽ പറഞ്ഞു. English Summary:
Kamal Gavai: Chief Justice\“s Mother Kamal Gavai Declines RSS Event invitaionAmidst Criticism
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
102845