തിരുവനന്തപുരം ∙ തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
- Also Read ആകാശപ്പോരിലെ \“അദൃശ്യ കൊലയാളി\“; എന്താണ് ജി-ഫോഴ്സ്, എങ്ങനെയാണ് പൈലറ്റുമാരുടെ ജീവനെടുക്കുന്നത്?
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്. English Summary:
Gulf Air increases flights from Thiruvananthapuram to Bahrain to seven flights per week. This increase, effective immediately, caters to the demand from expats in Southern Kerala and Tamil Nadu, offering more travel options. |