Forgot password?
 Register now

ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ; മലയാള മനോരമയിൽ നാളെ വിദ്യാരംഭം

deltin33 7 day(s) ago views 1012

  



കോട്ടയം∙ വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് മലയാള മനോരമയുടെ അങ്കണങ്ങളിൽ വിദ്യാരംഭത്തിനു നാളെ തുടക്കം. മനോരമ യൂണിറ്റുകളിൽ രാവിലെ ആറരയോടെയാണ് എഴുത്തിനിരുത്തു ചടങ്ങുകൾ തുടങ്ങുക. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്.  


ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ നാളെ ആദ്യാക്ഷരം കുറിക്കുക. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും. മുൻകൂട്ടി സമയം നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുമുണ്ട്. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും കുഞ്ഞുങ്ങൾക്ക് നൽകും. English Summary:
Malayala Manorama Vidyarambham Ceremony Tomorrow: Vidyarambham marks the auspicious beginning of education for children. Malayala Manorama is hosting Vidyarambham ceremonies across Kerala and in major cities, initiating thousands of children into the world of learning. The ceremony will give the students certificates, gifts and many more things to celebrate the start of their learning journey.
like (0)
deltin33administrator

Post a reply

loginto write comments

Related threads

deltin33

He hasn't introduced himself yet.

8002

Threads

0

Posts

210K

Credits

administrator

Credits
24044
Random