ബെംഗളൂരു∙ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഡി.കെ.ശിവകുമാർ. അഞ്ചു വർഷത്തിലേറെയായി താൻ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ശിവകുമാർ പറഞ്ഞു. ‘‘എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ല. ഈ പദവിയിൽ എത്തിയിട്ട് മാർച്ചിൽ ആറുവർഷമാകും. എല്ലാവർക്കും അവസരം നൽകണം. പക്ഷേ, ഞാൻ നേതൃത്വത്തിൽ ഉണ്ടാകും. വിഷമിക്കേണ്ട, ഞാൻ മുൻനിരയിൽ തന്നെ ഉണ്ടാകും’’– ശിവകുമാർ പറഞ്ഞു.
- Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്
അതേസമയം പ്രത്യാശയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ കോൺഗ്രസ് പ്രവർത്തകരോട് ശിവകുമാർ ആഹ്വാനം ചെയ്തു. ‘‘ഞാൻ എവിടെയാണെന്നത് പ്രധാനമല്ല. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതീക്ഷ കൈവിടരുത്. നമ്മളെല്ലാവരും പ്രതീക്ഷയോടെ പ്രവർത്തിക്കണം. വിഷമിക്കേണ്ട, നമുക്ക് അധികാരം ലഭിക്കും. എന്നാൽ അത് നേടാൻ നമ്മൾ കഠിനാധ്വാനം ചെയ്യണം’’– ശിവകുമാർ വിശദീകരിച്ചു.
- Also Read മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ
2020 മേയ് മാസത്തിലാണ് ഡി.കെ.ശിവകുമാറിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിക്കുന്നത്. 2023 മേയ് മാസത്തിൽ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തപ്പോൾ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാൻ ഉദ്ദേശിച്ചെങ്കിലും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കുറച്ചുകാലം കൂടി തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
English Summary:
DK Shivakumar speaks: DK Shivakumar hints at stepping down from PCC President post after serving for almost six years. He emphasizes the need to provide opportunities to others while assuring his continued leadership within the party. The party will get power through hard work and efforts. |