തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവാദങ്ങൾക്കിടെ മുട്ടടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണ സുരേഷിന് അരികിലേക്ക് ‘ബെസ്റ്റ് ഓഫ് ലക്ക്’ പറഞ്ഞെത്തി എൻഡിഎ സ്ഥാനാർഥി അജയകുമാർ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ടെന്നും ദൈവമുണ്ടെന്നും അജയകുമാർ പറഞ്ഞു. ഞാൻ എതിർത്ത് തന്നെ മത്സരിക്കുമെന്നും പറഞ്ഞ അജയകുമാറിന്റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. എൻഡിഎയിൽ ബിഡിജെഎസിന്റെ സ്ഥാനാർഥിയായാണ് അജയകുമാർ മത്സരിക്കുന്നത്.
- Also Read കോടതിയിൽ വിശ്വാസം: നീക്കങ്ങളെല്ലാം ചടുലം; പ്രചാരണത്തിൽ സജീവമായി വൈഷ്ണ
‘‘ഞാൻ ഇവിടത്തെ സ്ഥാനാർഥിയാണ്. നിങ്ങൾക്ക് എതിരെ മത്സരിക്കുന്ന സ്ഥാനാർഥിയാണ്, ഓൾ ദ് ബെസ്റ്റ്. ഏതായാലും നന്നായി വരട്ടെ’’ – എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണയ്ക്ക് അരികിലേക്ക് എത്തി അജയകുമാർ പറഞ്ഞത്. അജയകുമാറിനോട് വൈഷ്ണ തിരിച്ചും ഓൾ ദ് ബെസ്റ്റ് പറഞ്ഞു.
- Also Read ‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’
‘‘ഇന്നലെ വേറൊരു സ്ഥാനാർഥിക്ക് ഞാൻ ഓൾ ദ് ബെസ്റ്റ് പറഞ്ഞപ്പോൾ തിരിച്ചു പറഞ്ഞില്ല. ഞാൻ തിരിച്ചു ചോദിച്ചു. എല്ലാവർക്കും ജയിക്കാൻ ഒക്കില്ലല്ലോ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ട്. ദൈവമുണ്ട്, ഞാൻ എതിർത്ത് തന്നെ മത്സരിക്കും’’ – അജയകുമാർ പറഞ്ഞു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Kerala Election News: Kerala Election News focuses on the interaction between NDA candidate Ajayakumar and Vaishna Suresh amidst voter list controversies. The NDA candidate wished Vishna Suresh well and acknowledged the potential benefits of her situation, while Vishna sought his blessings. |