search

പിണറായിയിൽ നിർത്തിയ സ്ഥാനാർഥിയെ സിപിഎമ്മിന് ഇഷ്ടപ്പെട്ടില്ല; വാശിക്കു മുൻപിൽ കീഴടങ്ങി സിപിഐ

cy520520 2025-11-18 12:21:17 views 1250
  



കണ്ണൂർ ∙ പിണറായി ഗ്രാമ പഞ്ചായത്തിൽ സിപിഐ തീരുമാനിച്ച സ്ഥാനാർഥിയെ സിപിഎമ്മിന്റെ സമ്മർദത്തെ തുടർന്നു മാറ്റി. പാർട്ടിക്ക് അനുവദിച്ച വാർഡ് 20 പിണറായി വെസ്റ്റിൽ പാറപ്രം ലോക്കൽ കമ്മിറ്റി അംഗത്തെയാണു സിപിഐ സ്ഥാനാർഥിയായി തീരുമാനിച്ചത്. എന്നാൽ, ഈ സ്ഥാനാർഥി സിപിഎം വിമർശകനായതിനാൽ അംഗീകരിക്കില്ലെന്നു പ്രാദേശിക സിപിഎം പ്രവർത്തകർ നിലപാടെടുക്കുകയായിരുന്നു.  

  • Also Read പിഎം ശ്രീ പിബി യോഗം ചർച്ച ചെയ്തോയെന്ന് ചോദ്യം, ‘പത്രപ്രവർത്തകനായിട്ട് എത്ര നാളായി?’; ക്ഷുഭിതനായി മുഖ്യമന്ത്രി‌ –വിഡിയോ   


മുന്നണി സംവിധാനത്തിൽ, സീറ്റ് വിഭജനം കഴിഞ്ഞാൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് അതതു പാർട്ടികളാണ്. സ്വന്തം സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള സിപിഐയുടെ അവകാശത്തെയാണു സിപിഎം പ്രാദേശിക പ്രവർത്തകർ ചോദ്യം ചെയ്തത്. പാർട്ടി തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റാനാവില്ലെന്നു സിപിഐ കടുപ്പിച്ചെങ്കിലും റിബൽ സ്ഥാനാർഥിയെ ഇറക്കുമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാശിക്കു മുൻപിൽ സിപിഐ കീഴടങ്ങി.

  • Also Read ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം   


നേരത്തേ തീരുമാനിച്ച സ്ഥാനാർഥിക്കു പകരം പാറപ്രം സിപിഐ ലോക്കൽ സെക്രട്ടറിയെ സ്ഥാനാർഥിയാക്കി. സിപിഎം ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ വിഷയത്തിൽ ഇടപെടേണ്ടി വന്നുവെന്നാണു വിവരം. വാർഡ് വിഭജനത്തോടെ രണ്ട് സീറ്റ് കൂടിയതിനാൽ സിപിഐ മൂന്നു സീറ്റ് ആവശ്യപ്പെട്ടിരുന്നു. സിപിഎം രണ്ട് സീറ്റ് മാത്രമേ നൽകിയുള്ളൂ.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPI Candidate Replaced in Pinarayi: CPI CPM conflict is intensifying in Pinarayi Grama Panchayat. CPM pressured CPI to change their candidate due to disagreement, leading to internal disputes and political maneuvering.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141985

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com