LHC0088 • 2025-11-17 20:51:09 • views 298
കാസർകോട്∙ വെള്ളരിക്കുണ്ടിൽ എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയം ഇടയക്കാട്ട് ശ്രീജ (42) ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
- Also Read രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി
തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശ്രീജയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജോലി ഭാരവും സമ്മർദവുമാണ് കുഴഞ്ഞുവീണാൻ കാരണമെന്നാണു വിവരം. രാത്രി വൈകിയും ശ്രീജ ഫോം വിതരണം ചെയ്യാൻ പോകുന്നുണ്ടായിരുന്നു. English Summary:
An Anganwadi teacher and BLO officer, Sreeja, collapsed while distributing SIR forms in Vellarikundu: She was rushed to the hospital, and doctors indicated that the collapse was likely due to work pressure and stress, as she was working late into the night. |
|