ഭോപ്പാൽ∙ സാമൂഹ്യ പരിഷ്കർത്താവ് രാജാ റാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമാർ. ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് ഏജന്റായി റോയ് പ്രവർത്തിച്ചുവെന്നായിരുന്നു അഗർ മാൽവയിലെ ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവേ ഇന്ദർ സിങ് പർമാർ പറഞ്ഞത്.
- Also Read വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്; അൽ ഫലാഹിനെതിരെ കേസ്, എട്ടിലേറെ പ്രഫസർമാർ രാജിവച്ചു
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും റോയിയെടക്കം നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ ‘അടിമകളാക്കിയിരുന്നു’ എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടർച്ചയെ തകർത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.
- Also Read പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജൻ സുരാജ് അധ്യക്ഷൻ
അതേസമയം പർമാറിന്റെ പരാമർശത്തോട് കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. പർമാറിന്റെ പ്രസ്താവനയെ നാണക്കേടെന്നാണു കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിളിച്ചത്. പർമാറിന്റെ ചരിത്രബോധത്തെ ചോദ്യം ചെയ്ത ഭുപേന്ദ്ര ഗുപ്ത സതി നിർത്തലാക്കൽ ‘ബ്രിട്ടീഷ് ദല്ലാൾ പണി’യുടെ ഭാഗമായിരുന്നോ എന്നായിരുന്നു ചോദിച്ചു. ‘‘ഇത് എന്ത് തരം ദല്ലാൾ പണിയായിരുന്നു? ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത് പറയുന്നത്’’– ഗുപ്ത പറഞ്ഞു.
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
അതേസമയം ഇതാദ്യമായല്ല ഇന്ദർ സിങ് പർമാർ വിവാദ പരാമർശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദൻ എന്നയാളാണെന്നും നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുൻപ് ഇന്ദർ സിങ് പറഞ്ഞിരുന്നു. ആർഎസ്എസുമായി ബന്ധമുള്ളവർ എഴുതിയതടക്കം 88 പുസ്തകങ്ങൾ ഗവൺമെന്റ്/ സ്വകാര്യ കോളജ് ലൈബ്രറികൾ ഉൾപ്പെടുത്തണമെന്ന് മുൻപ് ഇന്ദർ സിങ് പർമാറിന്റെ വകുപ്പ് നിർദേശം നൽകിയതും വിവാദമായിരുന്നു. English Summary:
Inder Singh Parmar Controversial Statement: MP Minister Alleges Raja Ram Mohan Roy Was a British Stooge |