കൊച്ചി ∙ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവർത്തിക്കുന്ന ബദ്ധശത്രുക്കളായ രണ്ടു സഹോദരങ്ങളുടെ കഥ ‘സന്ദേശ’ത്തിലൂടെ മലയാളിക്കു പരിചിതമാണ്. എന്നാൽ ബദ്ധശത്രുക്കളല്ലാത്ത, അതേ സമയം, വ്യത്യസ്ത പാർട്ടിയിൽ പ്രവർത്തിക്കുകയും ഒരേ പറമ്പിൽ വീടുവച്ചു താമസിക്കുകയും ചെയ്യുന്ന രണ്ടു സഹോദരങ്ങൾ അങ്കമാലിയിലുണ്ട്. ആലുവയിലാകട്ടെ, മൂന്നു ദമ്പതികളാണ് മത്സരരംഗത്തുള്ളത്. കൊച്ചി കോർപറേഷനിലുമുണ്ട് വ്യത്യസ്ത പാർട്ടികളെങ്കിലും ഒരേ മുന്നണിയിൽ മത്സരിക്കുന്നവർ. വൈപ്പിനിലേക്കെത്തിയാൽ സ്വതന്ത്ര സ്ഥാനാർഥികളായ ഭാര്യയേയും ഭർത്താവിനേയും കാണാം. എതിരാളികൾ പരസ്പരം പാർട്ടി മാറി മത്സരിക്കുന്ന കാഴ്ചകൾക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ല സാക്ഷ്യം വഹിക്കും.
- Also Read 2 ഇടങ്ങളിൽ നോട്ടയ്ക്കും പിന്നിൽ; ദയനീയം ബിഹാറിലെ കോൺഗ്രസിന്റെ പരാജയം, നോട്ടയിൽ ‘കൂപ്പുകുത്തി’ ജൻ സുരാജും
അങ്കമാലി നഗരസഭയിൽ സഹോദരങ്ങൾ ഏറ്റുമുട്ടുന്നത് വ്യത്യസ്ത മുന്നണികളിലാണ്. എൽഡിഎഫ് സ്ഥാനാർഥിയായി ചേട്ടൻ കെ.ആർ.കുമാരൻ ഇ-കോളനി വാർഡിൽ മത്സരിക്കുമ്പോൾ അനുജൻ കെ.ആർ.സുബ്രൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് തിരുനായത്തോട്ടിലാണ്. അങ്കമാലി ലോക്കൽ കമ്മിറ്റി അംഗമാണ് കുമാരൻ. സുബ്രൻ കെപിസിസി വിചാർ വിഭാഗം അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റും. ഒരു പറമ്പിൽ അടുത്തടുത്ത് വീടുവച്ച് താമസിക്കുന്ന ഇരുവരും ആർട്ടിസ്റ്റുകളാണ്.
- Also Read ‘ ദേവസ്വം ബോർഡിന്റെ അഭിമാനം തിരിച്ചുപിടിക്കും, സ്വത്ത് നഷ്ടപ്പെടുത്തില്ല’: പ്രസിഡന്റായി കെ.ജയകുമാർ ചുമതലയേറ്റു
കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഭാര്യയും ഭർത്താവും എൽഡിഎഫിനു വേണ്ടി വ്യത്യസ്ത ഡിവിഷനുകളിൽ മത്സരിക്കുന്നു. ഇരുവരും മുന്നണി മാറി എത്തിയതാണ് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി സിഎംപി പിന്തുണയോടെ മുണ്ടംവേലിയിൽ വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ ഇത്തവണയും അവിടെനിന്നു ജനവിധി തേടുന്നു. ഇത്തവണ പക്ഷേ എൻസിപി സീറ്റിൽ എൽഡിഎഫിന്റെ ഭാഗമാണ്. മേരി കലിസ്റ്റയുടെ ഭർത്താവും മുൻ കോൺഗ്രസ് കൗണ്‍സിലറുമായ കെ.ജെ.പ്രകാശനും ഇത്തവണ എൽഎഡിഎഫ് പട്ടികയിലുണ്ട്. സിപിഎമ്മിനായി മുണ്ടംവേലി ഈസ്റ്റ് സീറ്റിലാണ് പ്രകാശൻ മത്സരിക്കുന്നത്. ഭാര്യയും ഭർത്താവും മത്സരിക്കുന്നത് തൊട്ടടുത്ത ഡിവിഷനുകളിൽ.
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
കൊച്ചി കോർപറേഷനിൽ എൽഡിഎഫ് ദമ്പതികൾക്ക് സീറ്റ് നൽകിയെങ്കിൽ ആലുവ നഗരസഭയിൽ എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത് മൂന്നു ദമ്പതികളെയാണ്. ഇതിൽ 5 പേർ ബിജെപിയുടേയും ഒരാൾ ബിഡിജെഎസിന്റെയും ടിക്കറ്റിലാണ് മത്സരം. രണ്ടാം വാർഡ് ഗുരുമന്ദിരത്തിൽ മത്സരിക്കുന്ന അനിത ഷൈനും മൂന്നാം വാർഡ് ദേശം കടവിൽ മത്സരിക്കുന്ന എ.ആർ. ഷൈനുമാണ് ഇതിലെ ഒരു ഭാര്യയും ഭർത്താവും. ഷൈൻ റിട്ട. സൈനിക ഉദ്യോഗസ്ഥനും അനിത റിട്ട. സംസ്കൃതം അധ്യാപികയുമാണ്. അനിത ബിജെപി ടിക്കറ്റിലും ഷൈൻ ബിഡിജെഎസ് സ്ഥാനാർഥിയായും മത്സരിക്കുന്നു.
- Also Read ‘ഇത്രയും ഇറങ്ങി നടന്നതല്ലേ, മാനസിക ബുദ്ധിമുട്ടുണ്ട്’; മുട്ടടയിൽ പ്രചാരണം നിർത്തുമോ? അപ്രതീക്ഷിത തിരിച്ചടിയിൽ വൈഷ്ണ
നാലാം വാർഡ് മനയിൽ മത്സരിക്കുന്ന എം.ആർ.രജനിയും അഞ്ചാം വാർഡ് മണപ്പുറത്ത് മത്സരിക്കുന്ന എൻ.ശ്രീകാന്തുമാണ് മറ്റൊരു ദമ്പതികൾ. നിലവിൽ നാലാം വാർഡിലെ കൗൺസിലറും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയുമാണ് ബിസിനസുകാരനായ ശ്രീകാന്ത്. രജനി കോളജ് അധ്യാപികയാണ്. 13-ാം വാർഡ് മദ്രസയിലെ സ്ഥാനാർഥി സജിതയും 23-ാം വാർഡ് മാർക്കറ്റിലെ സ്ഥാനാർഥി എം.കെ.സതീഷുമാണ് അടുത്ത ദമ്പതികൾ. സതീഷ് ബിസിനസുകാരനും സജിത എസ്എൻഡിപി പ്രവർത്തകയുമാണ്.
- Also Read \“കോൺഗ്രസ് തീരുമാനത്തിൽ ഒരുപാട് സന്തോഷം, കൂടുതൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥികൾ വരും; ‘അമയ’യിലേക്ക് കഠിനവഴി, തുണയായത് ഭാര്യ’
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫിലേക്കെത്തിയ മുൻ യുഡിഎഫ് കൗൺസിലർ എ.ബി.സാബുവാണ് വൈറ്റിലയില്‍ ഇത്തവണ ഇടതു സ്ഥാനാർഥി. അദ്ദേഹത്തെ നേരിടുന്നതാകട്ടെ, സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പോയ മുൻ കൗൺസിലർ വി.പി.ചന്ദ്രനും. എൽഡിഎഫിനൊപ്പം നിന്ന് വിജയിച്ച മുസ്‍ലിം ലീഗ് വിമതൻ ടി.കെ.അഷ്റഫ് ലീഗിലേക്ക് തിരികെ പോയപ്പോൾ കലൂർ നോർത്തിൽ ഇദ്ദേഹത്തെ നേരിടാൻ സിപിഎം സീറ്റു നൽകിയിരിക്കുന്നത് മുൻ ലീഗ് കൗൺസിലർ കൂടിയായ പി.എം.ഹാരിസിനാണ്.
ഒരു പഞ്ചായത്തിൽത്തന്നെ രണ്ടിടത്തായി സ്വതന്ത്രരായി ജനവിധി തേടുന്ന ദമ്പതികളുമുണ്ട്. വൈപ്പിൻ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിലവിലെ മെമ്പർ എം.പി.രാധാകൃഷ്ണനും ഭാര്യ സുജാതയുമാണ് മത്സരരംഗത്തുള്ളത്. എന്നാൽ നാലാം വാർഡ് വനിതാ വാർഡ് ആയതോടെ രാധാകൃഷ്ണൻ ഇവിടെ സുജാതയെ നിർത്തി തന്റെ മത്സരം ആറാം വാർഡിലേക്ക് മാറ്റി. കഴിഞ്ഞ തവണയും സ്വതന്ത്രനായി വിജയിച്ച രാധാകൃഷ്ണന്റെ പിന്തുണയിൽ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. English Summary:
Kerala Local Body Elections: Kerala Local Body Elections feature unique family dynamics and political rivalries. These elections highlight interesting contests where family members compete against each other, representing different political parties. |