തിരുവന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിൽ ബിജെപി പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തതാണ് ഇന്നത്തെ പ്രധാന വാർത്ത. പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതും ഇന്ന് വാർത്തകളിൽ ഏറെ ശ്രദ്ധേയമായി. തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികിൽ നിന്ന് നീക്കം ചെയ്തുയെന്ന വാർത്ത പ്രാധാന്യം നേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ.ജയകുമാർ ചുമതലയേറ്റതും ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളും ഇന്ന് പ്രധാന വാർത്തകളായി.
കോർപറേഷനിലെ തൃക്കണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്.
കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
\“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) ജീവപര്യന്തം ശിക്ഷ.
ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.രാജുവും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
ബിഹാറിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം ചേർന്നു.
ബിഹാർ നിയമസഭയിലെ വൻ പരാജയത്തിനു പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം ആർജെഡിക്ക് നഷ്ടപ്പെടാതിരുന്നത് നേരിയ വ്യത്യാസത്തിൽ. ആകെയുള്ള 243 സീറ്റിൽ 25 സീറ്റിലാണ് ആർജെഡി വിജയിച്ചത്.
2015ലെ കന്നി തിരഞ്ഞെടുപ്പിലും 2020ലും രാഘോപുര്‍ മണ്ഡലത്തിൽ അനായാസ വിജയമായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്. എന്നാൽ ഇത്തവണ അൽപം വിയർത്തു. English Summary:
Today\“s Recap: 15-11-2025