പത്തനംതിട്ട ∙ മാനസിക വെല്ലുവിളി നേരിടുന്ന 21 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് പൊലീസിന്റെ പിടിയിലായത്.
- Also Read കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു; ഭർത്താവിനെ കൊന്നതും അതേ സംഘം
വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരവെ പ്രതി ഒളിവിൽ പോയിരുന്നു. മല്ലപ്പള്ളി പാലത്തിനു സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സുബിനെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. English Summary:
Man Arrested for Rape of Mentally Challenged Woman in Pathanamthitta: 21-year-old mentally challenged woman was raped by a 37-year-old man in Mallappally, Pathanamthitta. The accused, Subin Sukumaran, has been arrested by the police after initially fleeing. |