deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശുചിമുറിയിലെ രക്തക്കറ നിർണായകമായി, വിവാദ വെളിപ്പെടുത്തലുകൾ; തളരാതെ പോരാടിയത് കുട്ടിയുടെ മാതാവ്

Chikheang 2025-11-15 21:51:07 views 361

  



തലശ്ശേരി ∙ വിവാദമായ പാലത്തായി പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത്‌ മുറിവുണ്ടായതിന്റെയും രക്തസ്രാവത്തെ തുടർന്ന്‌ ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അധ്യാപകനും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് തലശേരി ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്.  

  • Also Read 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ   


കേസടുത്ത് അഞ്ചു വർഷത്തിനു ശേഷമാണ് വിധി വന്നത്. സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. കെ.കെ. ശൈലജ, പി. ജയരാജൻ എന്നിവർക്കെതിരെയായിരുന്നു ആരോപണം. കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് അന്വേഷണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു. പ്രതി കുറ്റക്കാരനല്ലെന്ന തരത്തിലായിരുന്നു വെളിപ്പെടുത്തൽ. പോക്സോ ഒഴിവാക്കി, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ ചേർത്ത് കുറ്റപത്രം നൽകിയതും വിവാദമായി. ഇതി‌നിടെ പ്രതിക്ക് ജാമ്യവും ലഭിച്ചു.

  • Also Read പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് കൗൺസലിങ്ങിൽ   


കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പോസിക്യൂഷനും കുട്ടിയുടെ മാതാവും വിടാതെ കേസിനു പിന്നാലെ നിന്നു. കോവിഡ് കാലത്ത് അന്വേഷണം മുന്നോട്ട് പോവുന്നില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റപത്രം തള്ളണമെന്നും വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്തും ഹർജി നൽകുകയും കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി എഎസ്പി രീഷ്മ രമേശൻ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി പുതിയ സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് 2020 ഒക്ടോബർ 20ന് ഹൈക്കോടതി പൊലീസ് മേധാവിക്കു നിർദേശം നൽകി.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തുടർന്ന് എഡിജിപി ജയരാജന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ടി.കെ. രത്നകുമാർ ഉൾപ്പെടെ ഏഴംഗ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. ‌പ്രതിസ്ഥാനത്തുള്ള അധ്യാപകനെതിരെ ശാസ്ത്രീയ തെളിവു ലഭിച്ചതായി 2023 മേയിൽ കണ്ടെത്തിയ സംഘം തലശ്ശേരി പോക്സോ കോടതിയിൽ നൽകിയ കുറ്റപ്രതത്തിലാണ് ഇപ്പോൾ വിധി വന്നത്. അതേ സമയം, കേസന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദമുണ്ടായതായി പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ പറഞ്ഞു. ഒടുവിൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിലേക്കുള്ള സിപിഎം സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Palathai Case Verdict: Thalassery POCSO Court convicts K. Padmarajan in the Palathayi sexual assault case, five years after registration. Crucial bloodstain evidence and relentless pursuit by the victim\“s mother led to the verdict amidst political controversies and high-profile allegations.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
112317
Random