തിരുവനന്തപുരം∙ സിപിഎം നേതാവ് എ.സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ. കസ്തൂരി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനായ കസ്തൂരി തൈക്കാഡ് വാര്‍ഡിലാണ് മത്സരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമര്‍ശിച്ചാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ സ്വാഗതം ചെയ്തത്.
- Also Read പഞ്ചായത്തംഗത്തിന് 8000, മേയർക്ക് 15800; തദ്ദേശതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ലഭിക്കുന്നത് ശമ്പളമല്ല, ഓണറേറിയം മാത്രം
കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ തൈക്കാട്, ജി. വേണുഗോപാല്‍ ആണ് ഇടതു സ്ഥാനാര്‍ഥി. യുഡിഎഫില്‍ സിഎംപിയുടെ എം.ആര്‍. മനോജ് ആണ് സ്ഥാനാര്‍ഥി. 31 പേരുടെ രണ്ടംഘട്ട പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. English Summary:
Thiruvananthapuram Corporation Election: Thiruvananthapuram Corporation election sees a surprising turn as A. Sampath\“s brother joins BJP. |