deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘യുഎസ് സഹായം വാഗ്ദാനം ചെയ്തു, എന്നാൽ ഇന്ത്യയ്ക്ക് അതാവശ്യമില്ല’; ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികരിച്ച് മാർക്കോ റൂബിയോ

LHC0088 2025-11-13 21:21:18 views 378

  



ഡൽഹി∙ ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read ട്രംപിന്റെ പിന്തുണ: വിവേക് രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനാർഥി   


“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്”– റൂബിയോ പറഞ്ഞു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മാർക്കോ റൂബിയോയും ചെങ്കോട്ടയിലെ ആക്രമണം ചർ‍ച്ചയാക്കിയിരുന്നു.  

  • Also Read നെതന്യാഹുവിന് മാപ്പു നൽകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രസിഡന്റിന് ട്രംപിന്റെ കത്ത്   


തിങ്കളാഴ്ച വൈകിട്ട് 6.52നാണ് ഡൽഹിയിൽ ചെങ്കോട്ടയ്ക്കരികിൽ സ്ഫോടനമുണ്ടായത്. കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. സംഭവത്തിൽ ലോക രാജ്യങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിരുന്നു.
    

  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Blast: Delhi Blast investigation praised by US Secretary Marco Rubio. He commended India\“s handling of the situation with exceptional expertise, adding that US assistance was offered but deemed unnecessary due to India\“s capabilities in such investigations.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
103281