ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.
അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ‘ഉകാസ’യാണെന്നാണ് വിലയിരുത്തൽ. 2022ൽ തുർക്കിയിൽ വച്ച് ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ബന്ധമുള്ളവർക്കൊപ്പം രണ്ട് ഗ്രൂപ്പുകളായി ഉമറും മറ്റു മൂന്ന് പേരും തുർക്കിയിലേക്ക് പോയിരുന്നു.
2022 മാർച്ചിലായിരുന്നു ഉമർ തുർക്കിയിലെത്തിയത്. രണ്ടാഴ്ചക്കാലം അങ്കാറയിൽ താമസിക്കുകയും ചെയ്തു. ടെലിഗ്രാം വഴിയായിരുന്നു ‘ഉകാസ’യുമായി ഉമർ ബന്ധപ്പെട്ടിരുന്നത്. പിന്നീട് സിഗ്നൽ, സെഷൻ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആപ്പുകളിലേക്ക് ഇവർ മാറിയെന്നും അന്വേഷണസംഘം പറയുന്നു. ഇന്ത്യയിൽ രഹസ്യ സെല്ലുകൾ എങ്ങനെ സ്ഥാപിക്കാമെന്നായിരുന്നു പ്രധാന അജണ്ഡ. ഇന്ത്യയിൽ ആക്രമണ പരമ്പര നടത്താനുള്ള പദ്ധതി രൂപപ്പെടുത്തുന്നതിൽ ഉകാസ നിർണായക പങ്ക് വഹിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
MORE PREMIUM STORIES
ഡൽഹിക്കു പുറമേ, അയോധ്യയും ഭീകരരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഉകാസയുടെ ഡിജിറ്റൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സഹകരണം തേടുകയാണ് അന്വേഷണ സംഘം. എല്ലാ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും വിദേശ കൈമാറ്റങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും തുർക്കി ബന്ധമാണ് കേസിന്റെ അടിസ്ഥാനമെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. |