വാഷിങ്‌ടൻ ∙ ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു.’ റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
Also Read ‘അവർ യുദ്ധത്തിന്റെ പക്ഷത്താണ്’: സമാധാന ചർച്ച അട്ടിമറിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുകയാണെന്ന് പുട്ടിൻ
‘ഞാൻ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയും. എന്നാൽ ഞാൻ ആ യുദ്ധം അവസാനിപ്പിച്ചാൽ, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ അടുത്ത യുദ്ധം അവസാനിപ്പിച്ചാൽ പുരസ്‌കാരം ലഭിച്ചേക്കുമെന്നും അവർ പറയും. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചാൽ ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് ഇപ്പോൾ അവർ പറയുന്നു. അപ്പോൾ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ഇന്ത്യ – പാക്കിസ്‌ഥാൻ... ഞാൻ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെ കുറിച്ചും ചിന്തിക്കു. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ പുരസ്കാരം ലഭിക്കണം. പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല. ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക. ഞാൻ നൊബേൽ പുരസ്കാരം അർഹിക്കുന്നു എന്ന് 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ പറഞ്ഞിരുന്നു.’ – ട്രംപ് പറഞ്ഞു. English Summary:
Washington: Trump Connects India-Pakistan and Russia-Ukraine in Speech Demanding Nobel Prize