search

‘ജീവനും ജീവിതവും മറന്ന് പോരാടുന്ന സിപിഎം സ്‌ലീപ്പർ സെൽ, അടിച്ചാൽ തിരിച്ചടിക്കും’; മുന്നറിയിപ്പുമായി അർജുൻ ആയങ്കി

Chikheang 2025-11-13 19:51:11 views 1150
  



കണ്ണൂർ∙ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരിയും നിരവധി കേസുകളിൽ പ്രതിയുമായ അർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പ്രതികരണം.

  • Also Read കലിയടങ്ങാതെ ശിവൻകുട്ടി: കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട   


‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്‌ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയറ്ററിൽ ഇരച്ചുകയറും. അങ്ങനെയൊരു പ്രതിഭാസം മോഹൻലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്. ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്‌ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും, യുദ്ധം ചെയ്യും. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ്. അവിടെ വ്യക്തിയില്ല’’– അർജുൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

  • Also Read കുത്തിയോട്ടത്തിനെതിരെ ശ്രീലേഖയുടെ കുറിപ്പ്; പഴയ പോസ്റ്റ് ആയുധമാക്കി കോൺഗ്രസ്, എങ്ങനെ മേയറാക്കുമെന്ന് ചോദ്യം   


‘‘ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’’ എന്നാണ് സംഘർഷത്തിനു പിന്നാലെ ആര്‍ഷോ സമൂഹ മാധ്യമത്തിൽ കുറിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് സംഘടിപ്പിച്ച വോട്ടുകവലയിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്.
    

  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Arjun Aayanki എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Arjun Ayanki\“s Warning to BJP Leader: Arjun Ayanki warns Palakkad BJP President Prashanth Sivan about CPM sleeper cells. These sleeper cells will defend and retaliate if the party is attacked, even if they are not visibly active in party events.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143800

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com