കരൂർ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41ആയി, എഫ്ഐആറിൽ നടൻ വിജയ്‌ക്കെതിരെ ഗുരുതര പരാമർശം, പാക്ക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം, ടൂറിസ്റ്റുകളില്ലാതെ ലഡാക്ക്, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്ക് അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. 2 മരണം. 22 പേർക്ക് പരുക്കേറ്റു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്.
കലാപത്തിനും സോനം വാങ്ചുക്കിന്റെ അറസ്റ്റിനും ശേഷം ലഡാക്കിലെ ടൂറിസം മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഏപ്രിലിലെ പഹൽഗാം ആക്രമണത്തിനു ശേഷം കേന്ദ്രഭരണ പ്രദേശത്ത് വിനോദ സഞ്ചാരികൾ വ്യാപകമായി തങ്ങളുടെ യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ കൂടുതൽ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Athulya death case, Kollam crime news, Satheesh Sankar arrest, Malayala Manorama Online News, Sharjah death investigation, Kerala crime branch, Anticipatory bail cancellation, Domestic violence Kerala, Expatriate death Sharjah, Kerala news today, കൊല്ലം ക്രൈം ബ്രാഞ്ച്, അതുല്യയുടെ മരണം, സതീഷ് ശങ്കർ അറസ്റ്റ്, ഷാർജ മരണം, കൊല്ലം വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
41 പേരുടെ മരണത്തിന് ഇരയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ഗുരുതര പരാമർശങ്ങൾ. സംഭവദിവസം രാത്രി ഒൻപതോടെ റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് വിജയ്ക്കെതിരായ പരാമർശങ്ങളുള്ളത്.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. English Summary:
Today\“s Recap: Major Headlines of 29-09-25  |