കൊല്ലം ∙ കൊല്ലം സ്വദേശി അതുല്യ ഷാർജയിൽ മരിച്ച കേസിൽ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പിന്നാലെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി. സതീഷിനെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈല്‍ഫോണ്‍ അടക്കം പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം സതീഷിനെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. Sabarimala News, Sabarimala Temple, Travancore Devaswom Board, Kerala News, Latest News, Sabarimala gold plating restoration scheduled for October seventeenth, Sabarimala, Sabarimala temple, Kerala temples, ശബരിമല, Thiruvabharanam, Travancore Devaswom Board, Malayala Manorama Online News, Sabarimala Sreekovil, Dwarapalaka sculptures, Gold plating, ശബരിമല ക്ഷേത്രം, Sabarimala restoration, Kerala news, Temple renovation, High Court approval for Sabarimala, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ കൊലക്കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെയാണ് സതീഷ് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
മരണത്തിനു പിന്നാലെ ഭര്‍ത്താവ് സതീഷിന് എതിരെ പരാതിയുമായി അതുല്യയുടെ കുടുംബമാണ് രംഗത്തെത്തിയത്. സതീഷിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ വീട്ടുകാർ പറയുന്നത്. മരിക്കുന്നതിനു മുൻപ് അതുല്യ കുടുംബത്തിനു പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വിഡിയോകളും അയച്ചു നൽകിയിരുന്നു. കൊടുംക്രൂരതയാണ് സതീഷ്, അതുല്യക്ക് നേരെ നടത്തുന്നതെന്ന് വിഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. 10 വയസ്സായ മകൾ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പം നാട്ടിലാണ് താമസിച്ചിരുന്നത്. English Summary:
Satheesh Sankar\“s Bail Cancelled in Athulya Death Case: Athulya death case intensifies with the cancellation of Satheesh Sankar\“s anticipatory bail.  |