വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രം പുറത്തുവന്നു. യുഎസ് പ്രസിഡന്റിന് അത്യപൂർവ ധാതുക്കൾ സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.
അസിം മുനീർ മരം കൊണ്ടുള്ള പെട്ടിയിലേക്ക് വിരൽ ചൂണ്ടുന്നതും, അതിനുള്ളിലെ അപൂർവ ധാതുക്കളിലേക്ക് ട്രംപ് നോക്കുന്നതും ചിത്രത്തിൽ കാണാം. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷരീഫ്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്ത ഈ കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. അസിം മുനീർ ട്രംപുമായി ജൂണിലും കൂടിക്കാഴ്ച നടത്തിയിരുന്നു. Suicide prevention, Kerala Police, Arthunkal Police, Mararikulam Beach, Life saving, Malayala Manorama Online News, Alappuzha News, Police intervention, Mental health support, ആത്മഹത്യശ്രമം, കേരള പൊലീസ്, മാരാരിക്കുളം ബീച്ച്. ആലപ്പുഴ, ആത്മഹത്യശ്രമത്തിൽനിന്ന് രക്ഷിച്ച് പൊലീസ്, ആലപ്പുഴ പോലീസ്, ആത്മഹത്യ പ്രതിരോധം, Kerala suicide helpline, Youth mental health, Emotional rescue, Kerala Police Saves man from Committing suicide, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ
പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊർജം എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ ക്ഷണിച്ചതായി പാക്ക് പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ അപൂർവ ധാതുക്കളിൽ യുഎസിനു താൽപര്യമുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷൻ യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ ദശലക്ഷക്കണക്കിനു ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ടെന്ന് ഷരീഫ് അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും വിദേശ വായ്പ ഭാരത്തിൽ നിന്ന് രക്ഷപ്പെടുത്താനും സഹായിക്കുമെന്നാണ് പാക്ക് സർക്കാരിന്റെ വിശ്വാസം. പാക്കിസ്ഥാന്റെ ധാതുസമ്പത്തിൽ ഭൂരിഭാഗവും തെക്ക്-പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. അവിടെയുള്ള വിഘടനവാദികൾ പാക്കിസ്ഥാന്റെയും വിദേശ സ്ഥാപനങ്ങളുടെയും ഖനനത്തെ എതിർക്കുന്നു. English Summary:
Trump– Shehbaz Sharif Meeting: US President Donald Trump met Pakistan PM Shehbaz Sharif and Army Chief Asim Munir at the White House, where discussions focused on Pakistan\“s rare minerals and potential US investment.  |