deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നവ്യ ഹരിദാസ് മത്സരിക്കും; കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ പെൺപട, 45 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

cy520520 2025-11-11 23:21:06 views 427

  



കോഴിക്കോട് ∙ നിലവിലെ കോർപറേഷൻ കൗൺസിലിലെ എൻഡിഎ പാർലമെന്ററി പാർട്ടി ലീഡറും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 45 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി. 28 പേർ വനിതകളാണ്. എൻഡിഎ ഘടകകക്ഷികളുമായി ചർച്ച പൂർത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ ബാക്കി സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോർപറേഷനിൽ കെ.സുരേന്ദ്രനാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല.  

  • Also Read ദീപ്തി മേരിയും സീനാ ഗോകുലനും ഷൈല തദേവൂസും; കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക   


കോർപറേഷനിൽ എൻഡിഎക്ക് നിലവിൽ ഏഴു സീറ്റാണുള്ളത്. കഴിഞ്ഞ തവണ 22 വാർഡുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപി ദേശീയ പ്രവർത്തകസമിതി അംഗം കെ.പി.ശ്രീശൻ ഇത്തവണ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ പ്രാദേശികതലത്തിൽ മികച്ച പ്രകടനം നടത്തുന്ന യുവാക്കൾക്ക് അവസരം കൊടുക്കാൻ മത്സരിക്കില്ലെന്നാണ് നിലപാട്. മേയർ സ്ഥാനാർഥിയായി ആരെയും തീരുമാനിച്ചിട്ടില്ലെന്നും ശേഷിക്കുന്ന വാർഡുകളിൽ എതിർ സ്ഥാനാർഥികളെ കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനമെന്നും സുരേന്ദ്രൻ പറഞ്ഞു.

  • Also Read ‘മഞ്ഞുമ്മൽ ബോയ്’ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ   


കഴിഞ്ഞ രണ്ടു തവണയും വിജയിച്ച കാരപ്പറമ്പ് വാർഡിൽ നിന്നാകും നവ്യ ഹരിദാസ് ജനവിധി തേടുക. കഴിഞ്ഞ തവണ വിജയിച്ച പുതിയറ വാർഡ് വനിതാ സംവരണമായതോടെ ഇത്തവണ തൊട്ടടുത്തുള്ള പൊറ്റമ്മൽ വാർഡിൽ ആകും ബിജെപി ജില്ലാ സെക്രട്ടറി ടി.രനീഷ് മത്സരിക്കുക. ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത് ബേപ്പൂർ വാർഡിൽ മത്സരിക്കും. മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസി‍‍ഡന്റ് വിന്ധ്യ സുനിൽ ബേപ്പൂർ പോർട്ട് വാർഡിലും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി നടുവട്ടം വാർഡിലും മത്സരിക്കും.  
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക  (വാർഡ് നമ്പർ, വാർഡ്, സ്ഥാനാർഥി)
2–ചെട്ടികുളം – പി.കെ.രത്നകുമാർ
4–പുത്തൂർ–കെ.ചിത്രകല
5–മൊകവൂർ–ജോഷി ചന്ദ്രൻ
9–തടമ്പാട്ടുതാഴം– അനൂപ് കെ.അർജുൻ
10–വേങ്ങേരി–എം.ആതിര
11–പൂളക്കടവ്– എം.സി.സുധീർകുമാർ
15–വെള്ളിമാടുകുന്ന്–രേഖ ഷാജി
16–മൂഴിക്കൽ–ടി.കെ.കൃഷ്ണേന്ദു
17–ചെലവൂർ–പി.രമ്യ
18–മായനാട്–കെ.സുബ്രഹ്മണ്യൻ
19–മെഡിക്കൽകോളജ് സൗത്ത്–രാധിക
20–മെഡിക്കൽകോളജ്–സി.രജിത
24–കുടിൽതോട്–പി.സുരേന്ദ്രൻ
27- പുതിയറ- ബിന്ദു ഉദയകുമാർ
28- കുതിരവട്ടം- ഇന്ദിര കൃഷ്ണൻ മൂസത്
29- പൊറ്റമ്മൽ- ടി.രനീഷ്
31- കുറ്റിയിൽതാഴം- മിനി സുരേഷ്
32- മേത്തോട്ട്താഴം- സുബിജ പ്രമോദ്
33- പൊക്കുന്ന്- വിദ്യ ഷൈജു
34- കിണാശ്ശേരി- എം.റിബിത്ത്
37- കല്ലായി- പി.രതീഷ്
38- പന്നിയങ്കര- നമ്പിടി നാരായണൻ
41- അരീക്കാട് നോർത്ത്- കെ.എം.കൃഷ്ണദാസ്
42- അരീക്കാട്- പി.കെ. ജിതേഷ്
45- കുണ്ടായിത്തോട്- യു.സ‌ഞ്ജയൻ
46- ചെറുവണ്ണൂർ ഈസ്റ്റ്- കെ.പി.വേലായുധൻ
47- ചെറുവണ്ണൂർ വെസ്റ്റ്- കെ.ശ്രീഷ്ന
48- ബേപ്പൂർ പോർട്ട്- വിന്ധ്യ സുനിൽ
49- ബേപ്പൂർ- ഷിനു പിണ്ണാണത്ത്
50- മാറാട്- ജിജിഷ അമർനാഥ്
51- നടുവട്ടം- രമ്യ മുരളി
54- മാത്തോട്ടം- ശോഭിതാ മണികണ്ഠൻ
55- പയ്യാനക്കൽ- എം.ജയശ്രീ
56- നദീ നഗർ- ഷൈനി സുനിൽകുമാർ
57- ചക്കുംകടവ്- വിദ്യാ ബബീഷ്
58- മുഖദാർ-ടി. അബ്ദുൽ റസാഖ്
64- തിരുത്തിയാട്- ജിഷ ശബരീഷ്
66- നടക്കാവ്- പ്രവീൺ തളിയിൽ
67- വെള്ളയിൽ- റെനി പ്രേംനാഥ്
70- കാരപ്പറമ്പ്- നവ്യ ഹരിദാസ്
72- അത്താണിക്കൽ- ശുഭലത രമേശ്
73- വെസ്റ്റ്ഹിൽ- ശോഭിത ദിലീപ്
74- എടക്കാട്- ശ്രുതി സജിത്ത്
75- പുതിയങ്ങാടി- ജിഷ ഷിജു
76- പുതിയാപ്പ- ജയശ്രീ രത്നാകരൻ

  • Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’   


കേരളത്തിന് പുതുമയുള്ള പ്രചാരണ രീതിയും ശക്തരായ സ്ഥാനാർഥികളെയും അവതരിപ്പിച്ചാണ് എൻഡിഎ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. വികസിത കേരളം യാഥാർഥ്യമാക്കാനുള്ള ഒന്നാംതരം അവസരമായി തദ്ദേശ തിരഞ്ഞെടുപ്പിനെ വോട്ടർമാർ സമീപിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിതമായ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായി യഥാർഥ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നില്ലെന്നു സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, റൂറൽ ജില്ലാ പ്രസിഡന്റ് ടി.ദേവദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. English Summary:
BJP Announces First List of Candidates for Kozhikode Corporation Election: Kerala local body elections are here, and BJP has released its candidate list for the Kozhikode Corporation election. Focus is given to fielding young, dynamic candidates and NDA aims to win more seats this time.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
93527