ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകത്തു നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ‘ഒരു രാജ്യത്തു’ നിന്ന് രൂപംകൊണ്ടവയാണെന്ന് യുഎൻ പൊതു സഭയിൽ നടത്തിയ പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു. 26 പേർക്ക് ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.Latest News, United Nations, UN, Palestine, Colombia, President, കൊളംബിയൻ പ്രസിഡൻ്റ് വിസ റദ്ദാക്കി, ഗുസ്താവോ പെട്രോ വിസ, യുഎസ് പെട്രോ വിസ റദ്ദാക്കുന്നു, കൊളംബിയ യുഎസ് ബന്ധം, യുഎൻ ജനറൽ അസംബ്ലി പെട്രോ, പലസ്തീൻ അനുകൂല പരിപാടി പെട്രോ, ട്രംപിൻ്റെ ഉത്തരവുകൾ ലംഘനം, യുഎസ് സൈനികർ, അന്താരാഷ്ട്ര നയതന്ത്രം, വിസ റദ്ദാക്കൽ, പെട്രോ യുഎസ് യാത്രാ നിരോധനം, Colombian President visa revoked, Gustavo Petro visa, US revokes Petro visa, Colombia US relations, UN General Assembly Petro, pro-Palestinian event Petro, Trump orders disobedience, US soldiers command, international diplomacy, visa cancellation, Petro US travel ban, US visa for Gustavo Petro, Colombia US dispute, presidential visa revoked, international incident, human rights call, diplomatic tensions, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, UN Assembly Standoff: US Revokes Colombian President Gustavo Petro\“s Visa Over Soldier Comments
‘ഏതെങ്കിലും രാജ്യം ഭീകരവാദത്തെ അവരുടെ ദേശീയ നയമായി തുറന്ന് പ്രഖ്യാപിക്കുന്നതിനെയും ഭീകരകേന്ദ്രങ്ങൾ വ്യവസായമെന്ന പോലെ വളര്‍ത്തുന്നതിനെയും ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുന്നതിനെയും ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽ രാജ്യമെന്ന വെല്ലുവിളിയെ സ്വാതന്ത്ര്യം നേടിയതു മുതൽ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കയാണ്. ദശാബ്ദങ്ങളായി, രാജ്യാന്തര തലത്തിൽ നടന്നിട്ടുള്ള വലിയ ഭീകരാക്രമണങ്ങളുടെയെല്ലാം ഉറവിടം ഒരു രാജ്യമാണ്. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ളവർ അവിടെ തദ്ദേശീയർക്കൊപ്പം കഴിയുന്നു.’–ജയശങ്കർ പറഞ്ഞു,
ഭീകരതയിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ജയശങ്കർ പറഞ്ഞു. ‘ഭീകരവാദത്തിനായി സാമ്പത്തികസഹായം നൽകുന്നത് അവസാനിപ്പിക്കുകയും ഭീകരർക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മുഴുവൻ ഭീകര സംവിധാനങ്ങൾക്കുനേരെയും കടുത്ത സമ്മർദമുണ്ടാകണം. ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നവർ എന്നെങ്കിലും അത് തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണം’–ജയശങ്കർ പറഞ്ഞു. English Summary:
S Jaishankar Against Pakistan: S Jaishankar criticizes Pakistan for terrorism at the UN. He highlighted that major terror attacks globally originate from a single country and urged the international community to condemn nations that openly promote terrorism as a national policy.  |