ഭോപാൽ ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സ്നേഹ പ്രകടനത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രിമാർ. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയെന്ന് ഇരുവരെയും വിമർശിച്ച് നഗരവികസന മന്ത്രി കൈലാഷ് വിജയ് പറഞ്ഞു. കൈലാഷിനെ പിന്തുണച്ച് മന്ത്രിസഭയിലെ മറ്റൊരു അംഗമായ വിജയ് ഷായും രംഗത്തെത്തി.
‘‘ഇന്ന് പ്രതിപക്ഷ നേതാവ് തന്റെ സഹോദരിയെ പരസ്യമായി ചുംബിക്കുന്നു. ഇത് വിദേശ സംസ്കാരത്തിന്റെ സ്വാധീനമാണ്. നമ്മുടെ പാരമ്പര്യത്തിൽ, ആളുകൾ സഹോദരിയുടെ വീട്ടിൽ വെള്ളം പോലും കുടിക്കാറില്ല’’ – എന്നായിരുന്നു കൈലാഷ് വിജയ് പറഞ്ഞത്. Kerala PSC Exam Copying, Kannur News, PSC Vigilance Check, High-Tech Cheating PSC, Malayala Manorama Online News, Government Exam Fraud Kerala, Kerala Job Exam News, PSC Exam Malpractice, Exam Cheating Arrest Kannur, How to prepare for Kerala PSC exam, പിഎസ്‌സി പരീക്ഷ, കണ്ണൂർ വാർത്ത, പിഎസ്‌സി കോപ്പിയടി, കേരള പിഎസ്‌സി, ഹൈടെക് കോപ്പിയടി,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
‘‘ഇത് നമ്മുടെ സംസ്കാരമല്ല. നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇത് പഠിപ്പിക്കുന്നില്ല. അവർ എന്ത് പഠിപ്പിച്ചാലും അത് പൊതുസ്ഥലങ്ങളിലല്ല, സ്വന്തം വീടുകളിലാണ് പരിശീലിപ്പിച്ചത്’’ – എന്നായിരുന്നു വിജയ് ഷായുടെ പ്രസംഗം. സഹ എംഎൽഎ കാഞ്ചൻ തൻവേയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ തന്റെ യഥാർഥ സഹോദരി കൂടിയാണെന്ന് വിജയ് ഷാ പറഞ്ഞു. അതിനാൽ താൻ അവളെ പരസ്യമായി ചുംബിക്കുമോ. ഇന്ത്യൻ സംസ്കാരവും നാഗരികതയും ഇത് പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വിജയ് ഷാ നടത്തിയ പരാമർശം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇരുവരുടെയും പ്രസ്താവനകൾ വിവാദമായിട്ടും സംഭവത്തിൽ ന്യായീകരണം തുടരുകയാണ് ബിജെപി. ഇരുവരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. English Summary:
BJP Ministers Criticism is at the center of a controversy after making derogatory comments about Rahul Gandhi and Priyanka Gandhi\“s public display of affection. The ministers claimed that such behavior is against Indian culture, sparking outrage and demands for their removal from the cabinet.  |