deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഒപ്പിട്ടു പറ്റിച്ചു, ഇനി കത്തിന്റെ പേരിലും പറ്റിക്കരുത്; കേന്ദ്രത്തിന് കത്ത് വൈകുന്നത് മന്ത്രിസഭയില്‍ ഉന്നയിക്കാൻ സിപിഐ

cy520520 2025-11-5 16:21:05 views 114

  



തിരുവനന്തപുരം∙ പിഎം ശ്രീ കരാറില്‍ ഒന്നും പറയാതെ ഒപ്പിട്ട സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനുള്ള കത്തിന്റെ പേരു പറഞ്ഞു പറ്റിക്കുകയാണോ എന്ന സംശയത്തില്‍ സിപിഐ. പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നാലെ സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ) പദ്ധതിക്കുള്ള ആദ്യഗഡുവായ 92.41 കോടി രൂപ കേന്ദ്രം ഇന്നലെ നല്‍കുക കൂടി ചെയ്തതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പിഎം ശ്രീ തല്‍ക്കാലം മരവിപ്പിക്കുമെന്നും നിബന്ധനകളില്‍ ഇളവു വേണമെന്നും കാണിച്ച് കേന്ദ്രത്തിനു കത്തയയ്ക്കുമെന്നു പറഞ്ഞാണ് സര്‍ക്കാരും സിപിഎമ്മും സിപിഐയുടെ പ്രതിഷേധം തണുപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ പേരില്‍ ഇതുവരെ കേന്ദ്രത്തിനു കത്തയയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറായിട്ടില്ല. ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഉന്നയിക്കുമെന്നാണു സൂചന.  

  • Also Read ‘പിഎം ശ്രീ’ കത്ത് വൈകിപ്പിച്ചത് നേട്ടമായി; എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു വന്നു; കേരളത്തിന് ലഭിച്ചത് 92.41 കോടി   


കഴിഞ്ഞ ആഴ്ച മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ സിപിഐ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും കേന്ദ്രത്തിനു കത്തയയ്ക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ അയഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും തല്‍ക്കാലം പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിക്കും ചെയ്തു. കത്തിന്റെ കരട് മുഖ്യമന്ത്രി കണ്ട ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാത്തതിലാണ് സിപിഐക്ക് അതൃപ്തിയുള്ളത്.  

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


അതേസമയം, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയാലുടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കത്ത് അയയ്ക്കാത്തതില്‍ സിപിഐക്ക് അതൃപ്തിയൊന്നും ഇല്ല. അവരുടെ മന്ത്രിമാരുമായി ഇന്നലെയും സംസാരിച്ചിരുന്നു. അങ്ങനെ വിഷമമൊന്നും ഉള്ളതായി തോന്നിയില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രശ്‌നം അല്ലല്ലോ അത്. എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPI protest focuses on the delay in sending a letter to the central government regarding the PM Shri scheme, despite assurances. The CPI expresses concern that the government might be misleading them, similar to the earlier agreement. The issue is set to be raised in the cabinet meeting.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69114