deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഫ്രഷ് കട്ട് പ്ലാന്റ് തുറക്കും; പ്രതിഷേധം തടയാൻ അമ്പായത്തോട്ടിലും പരിസരത്തും നിരോധനാജ്ഞ

Chikheang 4 day(s) ago views 403

  



കോഴിക്കോട് ∙ സംഘർഷത്തെത്തുടർന്ന് ഈ മാസം 21ന് പ്രവർത്തനം നിർത്തിവച്ച താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിലെ പ്രതിഷേധങ്ങൾ ഒഴിവാക്കി പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 163 വകുപ്പ് പ്രകാരമാണ് കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രദേശത്ത് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

  • Also Read ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാൻ അനുമതി, കർശന ഉപാധികൾ; സംസ്കരണം 20 ടണ്ണാക്കി കുറയ്ക്കും   


വ്യാഴാഴ്ച കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കൃത്യമായ നിബന്ധനകൾക്ക് വിധേയമായി വെള്ളിയാഴ്ച മുതൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കലക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കാതെ പ്ലാന്റ് തുറന്നു പ്രവർത്തിക്കാനാകില്ലെന്ന നിലപാടാണ് ഉടമകൾ കൈക്കൊണ്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി വെള്ളിയാഴ്ച നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കലക്ടറുടെ നടപടി.

  • Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...   


ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിലും അമ്പായത്തോടിൽ നിന്ന് പ്ലാന്റിലേക്കുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ ദൂരപരിധിയിലും അമ്പായത്തോട് ജംക്‌ഷന്റെ 100 മീറ്റർ ചുറ്റളവിലും നാലോ അതിലധികമോ പേർ കൂട്ടം കൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ മാസം 21 നു പ്ലാന്റിനെതിരെ നടന്ന സമരം സംഘർഷത്തിൽ കലാശിക്കുകയും റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു അടക്കം പൊലീസുകാർക്കും ഒട്ടേറെ നാട്ടുകാർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്ലാന്റിനും വാഹനങ്ങൾക്കും ചില അക്രമികൾ തീയിട്ടതോടെ പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Fresh Cut Plant in Thamarassery faces delays in reopening : The plant operation was halted after conflicts, and owners are awaiting police security before resuming. Despite conditional approval from authorities, local resistance persists, affecting community life and school attendance.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73471