കൊച്ചി∙ ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്തു വീട്ടമ്മയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷികി (27) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read പൊലീസ് കൊലപ്പെടുത്തിയത് 115ലധികം പേരെ; ഒരാളുടെ തലയറുത്ത് മരത്തിൽ തൂക്കിയിട്ടു, ബ്രസീലിൽ അശാന്തിയുടെ നാളുകൾ
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 43,87,000 രൂപയാണ് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം വീട്ടമ്മയെ പരിചയപ്പെട്ടത്. ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു.
Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“
നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്ന് അയച്ചു കിട്ടിയ അക്നോളഡ്ജ് ട്രാൻസാക്ഷൻ ഡീറ്റയിൽസ് പരിശോധിച്ചും, പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നു രണ്ടാം ലെയറായി പണം കൈമാറ്റം ചെയ്ത വിശദാംശങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ അനിൽ കുമാർ ടി.മേപ്പിള്ളി, എസ്.ഐ സുധീർ, എ.എസ്.ഐ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Online Trading Fraud leads to arrest in Kerala: A woman was defrauded of lakhs of rupees under the guise of online trading, leading to the arrest of one individual by the Kalady police.