deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘മുഖ്യമന്ത്രിയുടെ മകനെതിരായ അന്വേഷണം ഏത് ഘട്ടത്തിലാണ് നിന്നുപോയത്, ആരാണ് ഇടപെട്ടതെന്ന് ഇഡി വ്യക്തമാക്കണം’

Chikheang 7 day(s) ago views 798

  



കാഞ്ഞങ്ങാട് ∙ കേന്ദ്ര ഏജൻസിയായ ഇ.ഡി മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടിസ് നൽകിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വൈകാരികമായ പ്രതികരണമല്ല വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.ഡിയുടെ വെബ്സൈറ്റിൽ കിടക്കുന്ന കാര്യമാണ് പുറത്തുവന്നതെന്നും അതിൽ എന്ത് ഗൂഢാലോചനായാണുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

  • Also Read ‘കേരളത്തിൽനിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ’: പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് അബിൻ, ആവശ്യം തള്ളി നേതൃത്വം   


‘‘ഏതു ഘട്ടത്തിലാണ് ഇ.ഡി അന്വേഷണം നിന്നുപോയത്. ഏത് അന്തർധാരയുടെ പുറത്താണ് അന്വേഷണം വേണ്ടെന്ന് വച്ചത് എന്ന കാര്യത്തിൽ വ്യക്തത വേണം. മുകളിൽ നിന്ന് നിർദേശം വന്നു എന്നാണ് എനിക്ക് വ്യക്തിപരമായി അറിയാൻ സാധിച്ചത്. ആര് ഇടപെട്ടിട്ടാണ് നടപടി നിർത്തിയതെന്ന് ഇ.ഡി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മകന് നോട്ടിസ് കൊടുത്തതിൽ പ്രതിപക്ഷം പ്രതികരിക്കരുതെന്നാണോ അദ്ദേഹം ആഗ്രഹിക്കുന്നത്. ലാവ്‌ലിൻ കേസ് എത്രവർഷമായി മാറ്റി വയ്ക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന അന്ന് സിബിഐ വക്കീലിന് പനി വരും. മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്ക് നേരെ ഇ.ഡി നടപടി എടുക്കുമ്പോൾ കേരളത്തിൽ അതില്ല. ആർഎസ്എസ് നേതാവിനെ എം.ആർ. അജിത് കുമാർ കണ്ടെന്നും തൃശൂർ പൂരം കലക്കിയെന്നും ഞങ്ങൾ ആരോപിച്ചു. അത് പിന്നീട് വ്യക്തമായല്ലോ. പിണറായി വിജയനും ബിജെപി ദേശീയ നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ‍പാർലമെന്റ് തിരഞ്ഞെ‍ടുപ്പിന് മുമ്പാണ് ഇ.ഡി സിപിഎം നേതാക്കളുടെ കഴുത്തിൽ പിടിമുറുക്കിയത്. ഭീഷണിപ്പെടുത്തി നോട്ടിസ് അയച്ച് തിരഞ്ഞെടുപ്പിന്റെ കാര്യം ശരിയാക്കിയെടുക്കുകയായിരുന്നോ ഇ.ഡിയുടെ ഉദ്ദേശ്യമെന്ന് ‍അറിയണം’’ – സതീശൻ പറഞ്ഞു.

  • Also Read ‘ഇ.ഡി അയച്ച നോട്ടിസ് എങ്ങനെ ആവിയായി? മോദിയിൽ പിണറായിക്ക് വിശ്വാസം, കോൺഗ്രസിൽ ഗ്രൂപ്പില്ല’   
English Summary:
VD Satheesan Demands Explanation: VD Satheesan addresses the ED notice to CM\“s son. He questions the suspension of ED investigation and alleges an unholy alliance between Pinarayi Vijayan and BJP leadership.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71537