deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പട്ടാള വാഹനക്കടത്ത്: ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത് റോയൽ ഭൂട്ടാൻ കസ്റ്റംസ്

Chikheang 7 day(s) ago views 829

  



കൊച്ചി ∙ ഭൂട്ടാൻ പട്ടാള വണ്ടി തട്ടിപ്പു കേസിൽ ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിനു കൈമാറും. ഇതുവരെ പിടിച്ചെടുത്ത വണ്ടികളിൽ ഭൂട്ടാനിൽ നിന്നു കടത്തിയവ കണ്ടുകെട്ടാനും കള്ളക്കടത്തുകാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനും റോയൽ ഭൂട്ടാൻ കസ്റ്റംസിനെ നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. അതിന് ഇന്ത്യ ഗവൺമെന്റിന്റെ സഹകരണം വേണം. കേസന്വേഷണത്തിന്റെ ഭാഗമായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സേനയിലെ അംഗങ്ങൾ അടുത്തയാഴ്ച കൊച്ചിയിലെത്തും.

  • Also Read രാഷ്ട്രീയത്തിൽ സമദൂരം; ശബരിമലയിൽ ശരിദൂരം: ജി.സുകുമാരൻ നായർ   


സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്താണു കൊച്ചി കസ്റ്റംസിന്റെ ഓപ്പറേഷൻ ‘നുമ്ഖോറിൽ’ മറനീക്കി പുറത്തുവന്നത്. ഭൂട്ടാൻ നിയമപ്രകാരം ഒന്നിലധികം ക്രിമിനൽ കുറ്റങ്ങൾ ഈ കേസിൽ നിലനിൽക്കുന്നുണ്ടെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിൽ വേരുകളുള്ള ഒരു കള്ളക്കടത്ത് റാക്കറ്റ് ഭൂട്ടാൻ കേന്ദ്രമാക്കി പ്രവർത്തിക്കുക, ഭൂട്ടാൻ പട്ടാളം ഒഴിവാക്കിയ വണ്ടികൾ ഇന്ത്യയിലേക്കു കടത്തുക, അതിനായി വ്യാജരേഖകൾ ചമയ്ക്കുക, ഭൂട്ടാനിലേക്ക് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ സംഘടിതമായി ഇന്ത്യയിലേക്കു കടത്തുക തുടങ്ങിയ കുറ്റങ്ങൾ ഭൂട്ടാനിലെ നിയമപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്.  

  • Also Read ശബരിമല സ്വർണം പൂശൽ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്യും   


കഴിഞ്ഞ 20 വർഷത്തിനിടയിൽ‌ ഭൂട്ടാനിൽ റജിസ്റ്റർ ചെയ്ത മുഴുവൻ‌ വാഹനങ്ങളുടെയും ഷാസി നമ്പർ, എൻജിൻ നമ്പർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ പട്ടാളം 20 വർഷത്തിനിടയിൽ ലേലം ചെയ്തു വിറ്റ മുഴുവൻ വാഹനങ്ങളുടെയും പട്ടിക ഭൂട്ടാൻ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്, ഇതിന്റെ പകർപ്പ് ഇന്ത്യൻ ഏജൻസികളും ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ ഭൂട്ടാൻ കസ്റ്റംസ് സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. English Summary:
Bhutan Military Vehicle Smuggling: Bhutan military vehicle smuggling involves Royal Bhutan Customs questioning a former military official. The investigation is expanding to Kochi, with authorities seeking cooperation to prosecute those involved in the illegal vehicle trade. Operation \“Numkhor\“ uncovered a large smuggling ring with international connections.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71780