അടിമാലി ∙ പ്രതിമയാണെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയാണെങ്കിലും ശരി, ചെലവുകാശ് കൂടിയാൽ ഇടപെടും. അതാണ് അടിമാലി പഞ്ചായത്തിന്റെ ‘സാമ്പത്തിക അച്ചടക്കം.’
- Also Read കോൺഗ്രസ് പുനഃസംഘടന: ഇന്ന് ബിഹാറിൽ ചർച്ച; ഡിസിസി നേതൃമാറ്റം വൈകും
വലുപ്പം കൂടുതലാണെന്നും കൈകാര്യച്ചെലവ് കൂടുതലാണെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്തു കവാടത്തിലെ ഗാന്ധിജിപ്രതിമയ്ക്കായി ഇനിയും കുറെ ‘ഗാന്ധി നോട്ടുകൾ’ ചെലവാക്കേണ്ടതില്ലെന്നു പഞ്ചായത്ത് തീരുമാനിച്ചു. ചെലവു വെട്ടിക്കുറയ്ക്കാൻ ഗാന്ധിജിയുടെ പ്രതിമയുടെ വലുപ്പവും വെട്ടിക്കുറച്ചു. മണ്ഡപത്തിനു വലുപ്പം കൂടുതലായതിനാൽ പഞ്ചായത്തിലേക്കു വാഹനങ്ങൾ കടക്കുന്നതിനു തടസ്സമുണ്ടെന്നും പഞ്ചായത്തു പറയുന്നു.Kerala News, Indian National Congress, INC, Kerala Pradesh Congress Committee, KPCC, Bihar, Thiruvananthapuram News, Congress reorganization Kerala, KPCC office-bearers, DCC leadership change, local body elections Kerala, Youth Congress president, K.C. Venugopal, Deepa Dasmunshi, V.D. Satheesan, Sunny Joseph, Rahul Mankootathil, Bihar Congress meeting, Kerala politics, Congress leadership Kerala, organizational structure Congress, AICC meeting, Kerala Pradesh Congress Committee, District Congress Committee, Congress news Kerala, കോൺഗ്രസ് പുനഃസംഘടന കേരളം, കെപിസിസി ഭാരവാഹികൾ, ഡിസിസി നേതൃമാറ്റം, തദ്ദേശ തിരഞ്ഞെടുപ്പ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കെ സി വേണുഗോപാൽ, ദീപ ദാസ്മുൻഷി, വി ഡി സതീശൻ, സണ്ണി ജോസഫ്, രാഹുൽ മാങ്കൂട്ടത്തിൽ, ബീഹാർ കോൺഗ്രസ് ചർച്ച, കേരള രാഷ്ട്രീയം, കോൺഗ്രസ് നേതൃത്വം കേരളം, സംഘടനാപരമായ മാറ്റങ്ങൾ, എഐസിസി യോഗം, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ജില്ലാ കോൺഗ്രസ് കമ്മിറ്റി, കോൺഗ്രസ് വാർത്ത കേരളം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Congress Reorganization: KPCC List Imminent, DCC Changes Delayed
നിലവിലുള്ള പൂർണകായ പ്രതിമ മാറ്റി ‘പാതി ഗാന്ധിപ്രതിമ’ സ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനത്തിൽ കോൺഗ്രസിലെതന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.
10 വർഷം മുൻപു കോൺഗ്രസ് അംഗം പി.വി.സ്കറിയ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ഓഫിസ് കവാടത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. തൃപ്പൂണിത്തുറ ആസ്ഥാനമായ കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിക്കു പുതിയ പ്രതിമ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 3 ലക്ഷം രൂപ മുടക്കിയാണു പ്രതിമ സ്ഥാപിക്കുന്നത്. നിലവിലുള്ള പ്രതിമ കേടുപാടില്ലാതെ ഗാന്ധി സമാജം പോലുള്ള സംഘടനകൾക്കു കൈമാറുമെന്നും അധികൃതർ പറഞ്ഞു. English Summary:
Full-Size Gandhi Out, Half-Size In: Adimali Panchayat\“s Controversial Statue Swap |