കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി. ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോയിൽ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയിൽ വീട്ടിൽ എത്തിയത്. Zubeen Garg death, Zubeen Garg, Assam singer Zubeen Garg, Bollywood singer death, Guwahati news, Singapore scuba diving accident, Fan jumps into river, Malayala Manorama Online News, Shekhar Jyoti Goswami, Zubeen Garg postmortem, സുബീൻ ഗാർഗ്, ബ്രഹ്മപുത്ര നദി, ഗുവഹാത്തി, അസ്സം ന്യൂസ്, സിംഗപ്പൂർ സ്കൂബ ഡൈവിങ്, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്, മനോരമ ഓൺലൈൻ
മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎൽഎ ഓഫിസിലും എത്തിയതോടെ സംശയം തോന്നി. തലങ്ങും വിലങ്ങും പാഞ്ഞ പൊലീസ് കണ്ണൂരിൽനിന്ന് ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary:
Unidentified Man Searches for Kerala CM: The individual, later found to have mental health issues, was located and taken into custody by the Kannur police. |