search

വസ്ത്രങ്ങൾ കീറി എറിഞ്ഞു, അലറിക്കരഞ്ഞു; സുബീൻ ഗാർഗിന്റെ വിയോഗത്തിന്റെ വേദനയിൽ നദിയിൽ ചാടി യുവാവ്, തിരച്ചിൽ

LHC0088 2025-9-26 15:50:59 views 1265
  



ഗുവാഹത്തി ∙ സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി. ബ്രഹ്മപുത്ര നദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഗുവാഹത്തിയിലെ സരായ്ഘട്ട് പാലത്തിൽ നിന്നുമാണ് യുവാവ് വസ്ത്രങ്ങൾ കീറി എറിഞ്ഞതിനു ശേഷം നദിയിലേക്ക് ചാടിയത്. \“സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ നമ്മൾ എന്തു ചെയ്യും?\“ എന്ന് വിലപിച്ചാണ് കഴിഞ്ഞ ദിവസം യുവാവ് ചാടിയത്. വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.Kerala News, Kannur News, Pinarayi Vijayan, Chief Minister Kerala, Malayala Manorama Online News, Kerala Politics, Kannur Police, Pinarayi Village, Kerala Latest News, Chief Minister\“s Residence, മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ വാർത്തകൾ, Pinarayi Vijayan News, Kerala CM News, പിണറായി


അതേസമയം, സുബീൻ ഗാർഗിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഘത്തിൽ സുബീനൊപ്പം ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് സുബീൻ ഗാർഗിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. എയിംസിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നേരത്തേ സിംഗപ്പൂരിൽ വച്ചും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അസാമിന്റെ ശബ്ദം എന്നാണ് സുബീൻ ഗാർഗിനെ വിശേഷിപ്പിക്കുന്നത്. English Summary:
Zubeen Garg\“s death has triggered a tragic incident in Guwahati, where a fan jumped into the Brahmaputra River. Authorities are currently conducting a search operation to locate the individual. The death of the singer, who died in Singapore, has left fans distraught, and an investigation into his death is ongoing.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141452

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com