ന്യൂഡൽഹി ∙ മലയാളി കരസേനാ ഉദ്യോഗസ്ഥൻ വികസിപ്പിച്ച ‘വിദ്യുത് രക്ഷക്’ എന്ന സാങ്കേതികവിദ്യയ്ക്കു പേറ്റന്റ്. ജനറേറ്ററുകൾ ദൂരെനിന്നു പ്രവർത്തിപ്പിക്കാനാകുന്ന സാങ്കേതികവിദ്യ 2 വർഷം മുൻപാണ് പാലക്കാട് മഞ്ഞപ്ര പോങ്ങോട് സ്വദേശി മേജർ ആർ.എസ്.രാജ്പ്രസാദ് വികസിപ്പിച്ചത്.
- Also Read താമരശ്ശേരിയിൽ തലയ്ക്കു വെട്ടേറ്റ ഡോ.ടി.പി.വിപിൻ ആശുപത്രി വിട്ടു
രാജ്യാതിർത്തിയിൽ പലയിടത്തും വൈദ്യുതിക്കുവേണ്ടി ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി സൈനികരെയും നിയോഗിക്കും. എന്നാൽ, യുദ്ധവേളയിൽ ഇതു കടുത്ത വെല്ലുവിളി നേരിടാറുണ്ട്. ഇതിനു പകരം വിദ്യുത് രക്ഷക് ഉപയോഗിക്കാമെന്നതാണു നേട്ടം. റഷ്യ–യുക്രെയ്ൻ യുദ്ധസമയത്ത് ആദ്യം ആക്രമണമുണ്ടായത് ജനറേറ്ററുകൾക്കുനേരെയാണ്.
- Also Read അമീബിക് മസ്തിഷ്ക ജ്വരം: കൊല്ലം സ്വദേശി മരിച്ചു, ഈ മാസത്തെ മൂന്നാമത്തെ മരണം
ജനറേറ്ററിൽ ഘടിപ്പിക്കുന്ന വിദ്യുത് രക്ഷകിന്റെ സാങ്കേതികവിദ്യ സ്റ്റാർട്ടപ് കമ്പനികൾക്കു കൈമാറി ഉൽപാദനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. അഗ്നിയസ്ത്ര, നെറ്റ്്‌വർക് കമാൻഡ് മൈൻ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും മേജർ രാജ്‌പ്രസാദ് സേനയ്ക്കായി വികസിപ്പിച്ചിട്ടുണ്ട്. English Summary:
Malayali Army Officer Patents \“Vidyut Rakshak\“: Revolutionizing Remote Generator Control |
|