LHC0088 • 2 hour(s) ago • views 1174
ബെംഗളൂരു ∙ കാമുകിയെ വിവാഹം കഴിക്കുന്നതിനു പണം കണ്ടെത്താൻ ബന്ധുവിന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയുമാണ് ഇരുപത്തിരണ്ട് വയസ്സുകാരനായ ശ്രേയസ് മോഷ്ടിച്ചത്. കഴിഞ്ഞ 4 വർഷമായി ശ്രേയസ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്താൻ പണം ആവശ്യമാണെന്ന് കണ്ടതോടെയാണ് ശ്രേയസ് മോഷണ പദ്ധതി ആവിഷ്കരിച്ചത്.
- Also Read വനിതാ മാധ്യമപ്രവർത്തകർക്ക് ‘നോ എൻട്രി’: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം
ബന്ധുവായ ഹരീഷിന്റെ കടയിലാണ് ശ്രേയസ് ജോലി ചെയ്തിരുന്നത്. ഹരീഷിന്റെ വീട്ടിൽ പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ ശ്രേയസ്, അവിടെ തന്നെ മോഷണത്തിനു കയറുകയായിരുന്നു. സെപ്റ്റംബർ 15 ന്, ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് സ്വർണം മോഷ്ടിച്ചത്.
- Also Read പോണ്ടിച്ചേരി സർവകലാശാലയിലെ പീഡന പരാതി; പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചു, മലയാളികൾക്കും പരുക്ക്
ഹരീഷിന്റെ പരാതിയെത്തുടർന്ന്, ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രേയസ് അറസ്റ്റിലാകുന്നത്. മോഷ്ടിച്ച മുഴുവൻ പണവും സ്വർണവും കണ്ടെടുത്തു. സ്വർണത്തിനു 47 ലക്ഷം രൂപ വിലമതിക്കുമെന്നാണ് പൊലീസ് പറയുന്നത്. English Summary:
Youth Arrested for Theft to Fund Wedding: A young man was arrested in Bengaluru for stealing money and gold from a relative\“s house to fund wedding. |
|