കോഴിക്കോട് ∙ ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച സ്വർണം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികളുടെ പരാതി. മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2024 ഒക്ടോബറിൽ ഇതു സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ ദേവസ്വം മന്ത്രിക്കും ദേവസ്വം കമ്മിഷണർക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. പരാതി ലഭിച്ചിട്ടും തിരിമറി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ തയാറായില്ല.
- Also Read ‘റൂറൽ എസ്പി ബൈജു സിപിഎം നേതാവായി പെരുമാറുന്നു; അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല’
2017ൽ വെരിഫിക്കേഷൻ നടത്തിയ സമയത്ത് സ്വർണത്തിന്റെ തൂക്കത്തിൽ കുറവ് കണ്ടെത്തിയിരുന്നു. 2020ൽ ആണ് ക്ഷേത്രത്തിൽ അവസാനമായി മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ വെരിഫിക്കേഷൻ നടത്തിയത്. നാല് പൊട്ട്, ഒരു സ്വർണ ചെയിൻ, 50 ഗ്രാമിന്റെ 2 വെള്ളി കുട, 10 ഗ്രാമിന്റെ 2 മണിമാല എന്നിവ പരിശോധന സമയത്ത് ചുമതലയുള്ള ഉദ്യോഗസ്ഥൻ വെരിഫിക്കേഷന് ഹാജരാക്കിയിട്ടില്ല. 66.5 ഗ്രാം സ്വർണമാണ് നിലവിൽ ക്ഷേത്രത്തിൽ നിന്നു കാണാതായത് എന്നാണ് സൂചന. കൃത്യമായ തൂക്കം ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തണം.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
ക്ഷേത്രത്തിലെ സ്വർണവും മറ്റും കാണാതായത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ദേവസ്വം മുൻപു തന്നെ വെരിഫിക്കേഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണം നടത്താനോ കാണാതായ സ്വർണം കണ്ടെത്താനോ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല.
- Also Read ശബരിമലയിലെ സ്വർണപ്പാളി വിവാദം: ദേവസ്വം ബോര്‍ഡ് പൊലീസിൽ പരാതി നല്‍കും, നടപടി വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന്
പൊതുപ്രവർത്തകനായ കൃഷ്ണനുണ്ണി മൊകവൂർ ആണ് ക്രമക്കേട് പുറത്തു കൊണ്ടുവന്നത്. ഹിന്ദു ധർമ സ്ഥാപന വകുപ്പ് അനുസരിച്ച് ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച വിലപിടിപ്പുള്ള സ്വർണവും വെള്ളിയും തൂക്കി നോക്കി ക്ഷേത്ര ട്രസ്റ്റികളുടെ സാന്നിധ്യത്തിൽ ബാങ്ക് ലോക്കറിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാതെ, വിരമിച്ച ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വി.കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ക്ഷേത്ര ഭരണസമിതിയോ ചെയർമാനോ അറിയിക്കാതെ ക്ഷേത്രത്തിൽ നിന്നും 2024ൽ എടുത്തു കൊണ്ടുപോയതായി പരാതി ഉയർന്നത്.
- Also Read ‘സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന നടന്നു, ദേവസ്വം ബോർഡിന് വീഴ്ചയില്ല; കുറ്റം ചെയ്തവരെല്ലാം പെടും’
∙ താക്കോൽ കൈമാറിയില്ല
2024 മേയ് 30ന് വിരമിച്ച വി.കെ.ബാലകൃഷ്ണൻ എന്ന എക്സിക്യൂട്ടീവ് ഓഫിസർ പിന്നീട് ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫിസർമാർക്ക് താക്കോൽ കൈമാറിയില്ല. എക്സിക്യൂട്ടീവ് ഓഫിസറായി പിന്നീട് ചുമതലയുണ്ടായിരുന്ന വിജയനും നാരായണനും കാണിക്കയായി ലഭിച്ച സ്വർണം റിട്ട. ഉദ്യോഗസ്ഥൻ കൈമാറിയിരുന്നില്ല.
- Also Read ‘അയ്യപ്പനെ കാണുന്നത് മൂത്ത സഹോദരനായി; സിനിമാതാരങ്ങളുടെ വീട്ടിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ’
പിന്നീട് 2024 സെപ്റ്റംബറിൽ ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫിസറാണ് താക്കോലിനെ കുറിച്ച് അന്വേഷിക്കുന്നത്. തുടർന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ നിന്നു താക്കോൽ ബാലകൃഷ്ണൻ കൈവശം വച്ച വിവരം ക്ഷേത്ര ഭാരവാഹികളും അറിയുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Mokavoor Sree Kampurath Bagawathi Kshetram എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Temple gold theft: Temple gold theft is a rising concern as exemplified by the recent incident at Kampurath Bhagavathi Temple. Officials are failing to take action even after a complaint was filed with the minister regarding the disappearance of gold from the temple. |