LHC0088 • Yesterday 08:21 • views 1090
പാലക്കാട് ∙ ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്രയിൽ മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ സമയത്ത്, മുഖ്യമന്ത്രിയെ രാഹുൽ പേരെടുത്ത് വിളിക്കുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. എന്നാൽ വീണ്ടും മുഖ്യമന്ത്രിയെ വിജയൻ എന്ന് വിളിച്ചാണ് രാഹുലിന്റെ പോസ്റ്റ്.
- Also Read പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാർജ്; ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ, ശസ്ത്രക്രിയക്ക് വിധേയനാക്കും
അതിനിടെ, ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തിവീശി. കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു.
- Also Read പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാർജ്; ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ, ശസ്ത്രക്രിയക്ക് വിധേയനാക്കും
പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. കൊച്ചിയിൽ എറണാകുളം ഡിസിസിക്ക് സമീപത്തും കളമശ്ശേരിയിലും പ്രതിഷേധം നടന്നു. തൃശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. ചവറ പൊലീസ് സ്‌റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു. English Summary:
Shafi Parambil Attack: Shafi Parambil attack sparks widespread protests across Kerala. The incident has ignited political tensions, with accusations against the communist government. Youth Congress activists are demonstrating, demanding justice and accountability for the attack on Shafi Parambil. |
|