തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2019 മുതല്‍ 2024 വരെ അഞ്ചു വര്‍ഷത്തില്‍ റവന്യൂ ചെലവ് കുത്തനെ കൂടിയതും കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള കടമെടുപ്പുമാണ് പ്രധാന വെല്ലുവിളികളായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കടം കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാകുന്നതോടെ ജിഎസ്ഡിപിയുടെ 37.84 ശതമാനം ആകുമെന്നും ഇതു കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി കടുത്തതാണെന്നും സിഎജി വിലയിരുത്തുന്നു.
- Also Read ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ നിയമസഭ പാസാക്കി
റവന്യൂ ചെലവ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ 8.03 ശതമാനം വര്‍ധിച്ച് 2019-20 ലെ 1,04,719.92 കോടിയില്‍ നിന്നും 37,906.42 കോടി കൂടി (36.20 ശതമാനം) 2023-24ല്‍ 1,42,626.34 കോടിയായി. ശമ്പളം, വേതനം, പലിശ, പെന്‍ഷന്‍, എന്നിവ ഉള്‍പ്പെടുന്ന ചെലവുകള്‍ 2019-20ലെ 71,221,27 കോടിയില്‍ നിന്നും 6.82 ശതമാനം വര്‍ധിച്ച് 2023-24 ല്‍ 92,728,15 കോടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ ചെലവിന്റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
കടമെടുത്ത പണം സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെന്‍ഷന്‍ ഇനങ്ങളിലാണ് വരുന്നത്. ഇത് റവന്യൂ ചെലവിന്റെ 68 ശതമാനം വരെ ആകുന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) 2019-20 ലെ 8,12,935 കോടിയില്‍ നിന്നും 8.97 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വര്‍ധിച്ച് 2023-24ല്‍ 11.46,109 കോടിയായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 18,140.19 കോടിയായും ധനകമ്മി 34,258.05 കോടിയായും വര്‍ധിച്ചു.
- Also Read തളിപ്പറമ്പിൽ വൻ തീപിടിത്തം; സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു – പ്രധാന വാർത്തകൾ
ബജറ്റിനു പുറത്ത് 10632.46 കോടി രൂപ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തു. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകള്‍ സഞ്ചിത നിധിയില്‍ വരവ് വയ്ക്കുന്നില്ലെങ്കിലും ഈ കടങ്ങള്‍ ബജറ്റ് മുഖാന്തിരം തിരിച്ചടയ്‌ക്കേണ്ടതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കിഫ്ബി കടമെടുക്കലുകള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് എന്നതിനാല്‍ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബാധ്യതയാകുന്നില്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കിഫ്ബി ലാഭകരമായ പദ്ധതികള്‍ക്ക് പണം മുടക്കുകയും തനത് വരുമാനം സ്വരൂപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത് ആകസ്മികമായ ബാധ്യത മാത്രമാണ്.
- Also Read ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘം; സര്‍ക്കാര്‍ ഉത്തരവിറക്കി
കേരള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലിമിറ്റഡിന്റെ (കെഎസ്എസ്പിഎല്‍) കടമെടുക്കലിനേയും സര്‍ക്കാരിന്റെ ബജറ്റിന് പുറത്തുള്ള കടബാധ്യതയായി സിഎജി തരംതിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, സംസ്ഥാനത്തിന്റെ പണലഭ്യത കൈകാര്യം ചെയ്യുന്നതിനുള്ള ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ കാരണം സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്‍ഷന്‍ വൈകുന്നില്ല എന്ന് ഉറപ്പാക്കുന്നതിനും വേണ്ടി മാത്രമാണ് കെഎസ്എസ്പിഎല്‍ കടമെടുക്കുന്നത്. ഈ തുകകള്‍ ഭൂരിഭാഗവും അതത് വര്‍ഷത്തില്‍ തന്നെ തിരിച്ചടയ്ക്കാറുണ്ടെന്നും ധനമന്ത്രി അറിയിച്ചു. English Summary:
Kerala Financial Crisis is worsening according to the CAG report: The report highlights rising revenue expenditure and off-budget borrowings as major challenges. This debt, combined with the state\“s public debt, could reach 37.84% of GSDP, indicating a severe crisis. |