ബെംഗളൂരു∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ഒരു അഭിഭാഷകന്റെ പരാതിയിലാണ് ബെംഗളൂരു വിധാൻ സൗധ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജുഡീഷ്യറിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് കേസെന്ന് പരാതിക്കാരൻ പറയുന്നു.
- Also Read 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ വിട്ടയച്ച് സുപ്രീംകോടതി, അമ്മയെ കൊന്ന കേസിലും പ്രതി
രാകേഷ് കിഷോറിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 132, 133 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സീറോ എഫ്ഐആറായി റജിസ്റ്റർ ചെയ്ത കേസ് ഡൽഹിയിൽ സംഭവം നടന്ന സുപ്രീംകോടതി പരിധിയിൽപെടുന്ന പൊലീസ് സ്റ്റേഷനിലേക്കു കൈമാറും. ഒക്ടോബർ ആറിനു രാവിലെയായിരുന്നു സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസിനെ അക്രമിക്കാൻ ശ്രമമുണ്ടായത്.
- Also Read ഐഫോണ്‍ 17 പ്രതിമാസം 3,455 രൂപയ്ക്ക്! മുഴുവന്‍ വിലയും നല്‍കാതെ ഉപയോഗിക്കാം, പിന്നെ തിരിച്ചുകൊടുക്കാം
71 വയസ്സുകാരനായ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ല എന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ വിട്ടയക്കുകയായിരുന്നു. English Summary:
FIR Filed Against Advocate for Shoe-Throwing Incident against chief justice: Supreme Court incident involves an advocate attempting to throw a shoe at the Chief Justice of India. Bengaluru police have registered an FIR against the advocate following the courtroom disruption. The case is now being transferred to the relevant police station in Delhi. |
|