തിരുവനന്തപുരം∙ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.
What you should read next
- ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ് Latest News
ടയര്‍ കടയില്‍ ജീവനക്കാരനായ ആനന്ദിനെ ഈ മാസം നാലിനാണ് കടയുടെ പിന്നിലെ ഷെഡില്‍ ആസിഡ് കുടിച്ച് അവശനായ നിലയില്‍ കണ്ടെത്തിയത്. കടയിലെ ജീവനക്കാര്‍ ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
ലോണ്‍ ആപ്പില്‍നിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പണം നല്‍കാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആപ്പില്‍നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
JUST IN
-
7 MINUTES AGO ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി Latest News
-
14 MINUTES AGO ലോണിന്റെ തിരിച്ചടവ് മുടങ്ങി; നഗ്ന ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചു, ആസിഡ് കുടിച്ച് യുവാവ് ജീവനൊടുക്കി Latest News
-
46 MINUTES AGO LIVE IRAN-ISRAEL CONFLICT ‘ചർച്ചകൾ തുടരും’; ഇറാനുമായി സംസാരിച്ച് ഇന്ത്യ Latest News
VIEW MORE
|