search

സി.സി.മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ

deltin33 3 hour(s) ago views 732
  



തൃശൂർ ∙ സി.സി.മുകുന്ദന്‍ എംഎൽഎയെ സിപിഐ പുറത്താക്കി. നാട്ടിക മണ്ഡലത്തിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സി.സി.മുകുന്ദൻ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ സംസാരിച്ചുവെന്നു പറഞ്ഞ അദ്ദേഹം, സിപിഐ അംഗത്വം രാജിവച്ചതായും വേണമെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
What you should read next

  • ‘നിങ്ങൾക്ക് വേറെ വിഷയമില്ലേ?’ ഗണേഷിനെതിരെ ചോദ്യം, ക്ഷുഭിതയായി മന്ത്രി ബിന്ദു Latest News
      

         
    •   
         
    •   
        
       


നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് സിപിഐ സംസ്ഥാന നേതൃത്വമാണ്. സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തെങ്കിലും ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നൽകിയത് എന്ന മറുവാദവും ഉണ്ടായി.  

തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയർന്നത്.
JUST IN


  • 1 MINUTE AGO   ക്രിയേറ്റിവിറ്റി കൂട്ടിയാൽ ‘എഐ’ക്ക് തടയിടാമോ? മാനുഷികമൂല്യങ്ങൾ തൊഴിൽ നഷ്ടം കുറയ്ക്കും; തെറ്റിദ്ധരിപ്പിക്കുന്നത് ചില മലയാളി ‘ഫോളോവേഴ്സ്’! Opinion And Analysis
      

         
    •   
         
    •   
        
       

  • 9 MINUTES AGO   എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക് Business News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   സി.സി.മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
C.C. Mukundan: The CPI has expelled MLA C.C. Mukundan. C.C. Mukundan, who was denied candidature in the Nattika constituency, had announced yesterday that he would contest as an independent candidate with UDF support. He had also stated that K.C. Venugopal and Ramesh Chennithala had spoken to him over the phone, that he had resigned from CPI membership, and that he would resign from his MLA post if necessary.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478069