പഴഞ്ഞി∙ കഴിഞ്ഞ 6ന് നടന്ന അഞ്ചാം ക്ലാസിലെ ഇംഗ്ലിഷ് പരീക്ഷയ്ക്ക് സഞ്ജു സാംസന്റെ വ്യക്തിവിവരണം തയാറാക്കാനായി നൽകിയ ചോദ്യത്തിൽ ഉത്തരസൂചനയായി നൽകിയിരുന്നത് വിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ, ഇന്ത്യയുടെ ട്വന്റി20, ഏകദിന ടീം എന്നിവയിലെ അംഗം, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് അംഗം എന്നിവയായിരുന്നു. 8ന് നടന്ന ട്വന്റി20 ലോകകപ്പ് ഫൈനൽ കഴിഞ്ഞതോടെ ഒട്ടേറെ റെക്കോർഡുകൾ കൂടി സഞ്ജു സാംസന്റെ പേരിനൊപ്പം ചേർക്കേണ്ട സ്ഥിതിയായി.
ട്വന്റി20 ലോകകപ്പിൽ സെമിയിലും ഫൈനലിലും അൻപത് റൺസ് നേടിയ താരം, ട്വന്റി20 ലോകകപ്പിന്റെ താരം, ലോകകപ്പിൽ കൂടുതൽ സിക്സറുകൾ പറത്തിയ താരം തുടങ്ങി അനേകം റെക്കോർഡുകൾ വരുന്ന തലമുറയ്ക്ക് സഞ്ജു സാംസന്റെ വ്യക്തിവിവരണത്തിൽ ചേർക്കേണ്ടി വരും.
5–ാം ക്ലാസിലെ വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് അധ്യാപകർ നോക്കുമ്പോഴേക്കും സഞ്ജു സാംസന്റെ ക്രിക്കറ്റ് ജീവിതത്തിലുണ്ടായത് വലിയ മാറ്റമാണ്. ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി എന്ന നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലിഷ് പരീക്ഷയ്ക്ക് സഞ്ജു സാംസന്റെ വ്യക്തിവിവരം പൂർത്തിയാക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ച സഞ്ജു സാംസണെയും ഇന്ത്യൻ ടീമിനെയും അനുമോദിച്ച് ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ രക്ഷാധികാരി എ.എൻ.സഹദേവൻ പ്രസംഗിക്കുന്നു.
സഞ്ജുവിന്റെ മാതാപിതാക്കളുടെ പേരുകൾ, പഠിച്ച വിദ്യാലയങ്ങളുടെ പേരുകൾ, ജനന തീയതി എന്നിവയും ഉത്തരസൂചനയായി നൽകിയിരുന്നു. നൽകിയ സൂചനകൾ അനുസരിച്ച് വ്യക്തിവിവരം പൂർത്തിയാക്കാനാണ് ചോദ്യമെങ്കിലും സഞ്ജുവിന്റെ കളി മികവ് ഇതിനെല്ലാം മുകളിലാണെന്ന് ചോദ്യകർത്താക്കൾ പോലും കരുതിക്കാണില്ല. ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയനായകനായ സഞ്ജു സാംസണ് അഭിവാദ്യം അർപ്പിച്ച് കെ.കരുണാകരൻ ഫൗണ്ടേഷൻ പ്രവർത്തകർ നടത്തിയ പ്രകടനം. ബീച്ചിൽ നിന്ന് ആരംഭിച്ച് മന്ദലാംകുന്ന് സെന്ററിൽ സമാപിച്ചു. ADVERTISEMENT Go AD-FREE
തീരത്തിന്റെ പുത്രന് ആശംസയുമായി ചാവക്കാട്ടെ ഗ്രാമം
ചാവക്കാട്∙ സ്ഥിരോത്സാഹം കൊണ്ടും ആത്മാർപ്പണം കൊണ്ടും തീരദേശ ഗ്രാമത്തിൽ നിന്ന് ഉയർച്ചയുടെ തിരമാലയായ സഞ്ജു സാംസൺ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന ആശംസയുമായി ചാവക്കാട് ഇരട്ടപ്പുഴ എന്ന തീരദേശഗ്രാമം. ഇന്ത്യയിൽ ക്രിക്കറ്റ് ജനകീയമാകുന്നതിന് മുൻപേ എൺപതുകളിൽ ക്രിക്കറ്റിനെ സ്നേഹിച്ച കായിക താരങ്ങളുണ്ടായിരുന്ന ഗ്രാമമാണിത്.
ഇന്ത്യൻ ടീമിനും വിജയശിൽപി സഞ്ജുവിനും ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. വാർഡ് മെംബർ എം.എസ്.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.എൻ.സഹദേവൻ, സെക്രട്ടറി വലീദ് തെരുവത്ത്, വനിത വേദി പ്രസിഡന്റ് അനുഷ ജയൻ, വായനശാല നേതൃത്വ സമിതി കൺവീനർ ഷൈബി വത്സൻ, മുൻ മെംബർ പ്രസന്ന ചന്ദ്രൻ, ലൈബ്രേറിയൻ ജയദേവി ശശിധരൻ, ആച്ചി മോഹനൻ, എം.വി.മധു, സുബൈർ ചക്കര എന്നിവർ പ്രസംഗിച്ചു. പ്രതീക്ഷയുടെ പുഞ്ചിരി.... ഇന്ത്യയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് വിജയത്തിളക്കം പകർന്ന സഞ്ജു സാംസണ് ആശംസകളർപ്പിച്ചു ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആൻ മരിയ ജെയ്സൺ വരച്ച സഞ്ജുവിന്റെ ചിത്രം. ADVERTISEMENT Go AD-FREE
പുഞ്ചിരി
കാത്തിരിപ്പിന്റെ നിശ്ശബ്ദതയിൽ നിന്ന്ഒരു കടൽ പിറന്നു....
ജനതയുടെ ആരവങ്ങൾസാഗര ഗർജനങ്ങളായി...
ഉയർന്നുപൊങ്ങിയ തിരമാലക്കരുത്ത്ബാറ്റിനെ മുറുകെ പുണർന്നു...
രാജ്യഭൂപടത്തിൽ കേരളം വീണ്ടും പുഞ്ചിരിച്ചു... സഞ്ജു സാംസന്റെ വ്യക്തിവിവരം തയാറാക്കാൻ ആവശ്യപ്പെട്ട് ചോദ്യപ്പേപ്പറിൽ വന്ന അഞ്ചാം ക്ലാസ് ഇംഗ്ലിഷ് പരീക്ഷയിലെ ചോദ്യം.
ADVERTISEMENT GO AD-FREE English Summary:
Sanju Samson, a prominent Indian cricketer from Kerala, has achieved several new milestones after the recent T20 World Cup final, impacting a 5th-grade English exam question about him. The exam question, which focused on his biographical details, was originally designed based on his inclusion in the Indian T20 and ODI teams and IPL tenure, but his recent performance necessitated adding numerous new records to his profile. |